യുവതി മുലപ്പാൽ കൊടുക്കുന്ന ദൃശ്യം അർധരാത്രി ജനാലവഴി പകർത്തി; നിരവധി കേസുകളിലെ പ്രതി പിടിയിൽ

നിശാന്ത്
നിശാന്ത്

കഠിനംകുളം: മുലപ്പാൽ കൊടുത്തുകൊണ്ടിരുന്ന യുവതിയുടെ ചിത്രവും വീഡിയോയും പകർത്തിയ പ്രതി പിടിയിൽ. കഠിനംകുളം പുതുകുറിച്ചി സ്വദേശിയായ നിശാന്തി (31)നെയാണ് കഠിനംകുളം പോലീസ് അറസ്റ്റ് ചെയ്തത്. ശനിയാഴ്ച പുലർച്ചെ രണ്ടരയ്ക്ക് ആയിരുന്നു സംഭവം. 

യുവതി കുഞ്ഞിന് മുലപ്പാൽ കൊടുക്കുന്നതിനിടെ വീടിന്റെ മതിൽ ചാടി, തുറന്നിട്ടിരുന്ന ജനാലവഴി പ്രതി ദൃശ്യങ്ങൾ പകർത്തുകയായിരുന്നു. മൊബൈലിന്റെ ഫ്ലാഷ് ലൈറ്റ് കണ്ട യുവതി നിലവിളിച്ചതിനെ തുടർന്ന് പ്രതി ഓടി രക്ഷപ്പെട്ടു. തുടർന്ന് കഠിനംകുളം പോലീസിൽ പരാതി നൽകി. സ്ത്രീകൾക്കു നേർക്കുള്ള അതിക്രമത്തിനും ഐടി ആക്ട് പ്രകാരവും പോലീസ് കേസ് രജിസ്റ്റർ ചെയ്തു.

ഫോട്ടോയെടുക്കാൻ ഉപയോഗിച്ച മൊബൈൽ ഫോണും പോലീസ് കസ്റ്റഡിയിൽ എടുത്തു. നിരവധി കേസുകളിൽ പ്രതിയായ നിഷാന്തിനെതിരെ കാപ്പാ നിയമപ്രകാരം കേസെടുക്കുമെന്നും കഠിനംകുളം പോലീസ് പറഞ്ഞു.

കഴിഞ്ഞ വർഷം ഒറ്റ ദിവസംകൊണ്ട് 13 കേസിൽ പ്രതിയായ ആളാണ് നിഷാന്ത്. കല്ലമ്പലം മുതൽ കോട്ടയം കറുകച്ചാൽവരെ പിടിച്ചുപറിയും സ്ത്രീകൾക്കു നേരെയുള്ള അതിക്രമവും നടത്തിയതിനായിരുന്നു ഈ കേസുകൾ.

Content Highlights: Man Arrested for Filming Woman Breastfeeding