ആൺകുട്ടിയെ പ്രകൃതിവിരുദ്ധ ലൈംഗികപീഡനത്തിന് ഇരയാക്കി; മദ്രസ അധ്യാപകൻ പോക്സോ കേസിൽ അറസ്റ്റിൽ

ശാസ്താംകോട്ട: മദ്രസ പഠനത്തിനെത്തിയ പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പ്രകൃതിവിരുദ്ധ ലൈംഗികപീഡനത്തിന് ഇരയാക്കിയെന്ന പരാതിയിൽ മദ്രസ അധ്യാപകൻ അറസ്റ്റിൽ. ഫോർട്ട് കൊച്ചി സ്വദേശി സജീർ ഫാത്വിഹി(27)യാണ് പിടിയിലായത്. വിദ്യാർഥി നേരിട്ട് ശാസ്താംകോട്ട പോലീസിൽ നൽകിയ പരാതിയിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. തുടർന്ന് പോക്സോവകുപ്പ് ചുമത്തി റിമാൻഡ് ചെയ്തു. മറ്റു കുട്ടികളെയും ഇയാൾ ഉപദ്രവിച്ചിട്ടുണ്ടോ എന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്.
Content Highlights: A Madrasa teacher from Fort Kochi, Majeer Fathivi (27), was arrested., The arrest followed a direct complaint by a minor student to the Sasthamcotta police., POCSO charges have been filed, and the accused has been remanded., Police are investigating whether other students were also victimized.