കുന്ദമംഗലത്ത് പോലീസിനെ ആക്രമിച്ച യുവാവ് പിടിയിൽ; മയക്കുമരുന്ന് ഉപയോഗിക്കാനുള്ള ഉപകരണം പിടികൂടി

പ്രതീകാത്മക ചിത്രം | ഫോട്ടോ: മാതൃഭൂമി
പ്രതീകാത്മക ചിത്രം | ഫോട്ടോ: മാതൃഭൂമി

കോഴിക്കോട്: പോലീസിനെ ആക്രമിച്ചതിനു യുവാവ് കസ്റ്റഡിയിൽ. പതിമംഗലം സ്വദേശി പി.കെ. ബുജൈറിനെയാണ് കുന്ദമംഗലം പൊലീസ്  കസ്റ്റഡിയിലെടുത്തത്. ലഹരി ഇടപാട് നടത്തുന്നുണ്ടെന്ന രഹസ്യ വിവരത്തെ തുടർന്ന് ചൂലാംവയൽ ആമ്പ്രമ്മൽ ബസ് കാത്തിരിപ്പ് കേന്ദ്രത്തിൽവെച്ച് ഇയാളെയും ചോദ്യം ചെയ്യുന്നതിനിടെ പോലീസിനെ ആക്രമിക്കുകയായിരുന്നു.

ആക്രമണത്തിൽ കുന്ദമംഗലം പോലീസ് സ്റ്റേഷനിലെ സി.പി.ഒ ശ്രീജിത്തിന് പരിക്കേറ്റു.  ബുജൈറിൻ്റെ കൈയിൽനിന്ന് മയക്കുമരുന്ന് ഉപയോഗിക്കാനുള്ള ഉപകരണങ്ങൾ പോലീസ് കണ്ടെത്തിയിട്ടുണ്ട്. മുസ്ലിം യൂത്ത്ലീഗ് നേതാവ് പി.കെ. ഫിറോസിന്റെ സഹോദരനാണ് ബുജൈർ. 

Content Highlights: Youth Arrested for Alleged Police Assault and Drug Paraphernalia Possession in Kozhikode