106 ഗ്രാം എം.ഡി.എം.എയുമായി കോഴിക്കോട് 52-കാരൻ പിടിയിൽ

കോഴിക്കോട്: മൊകേരിയിൽ 106 ഗ്രാം എം.ഡി.എം.എയുമായി ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. മൊകേരി മാവുള്ള ചാലിൽ പ്രദീപൻ (52) ആണ് കുറ്റ്യാടി പോലീസിന്റെയും ഡാൻസാഫ് ടീമിന്റെയും പിടിയിലായത്.
കുറ്റ്യാടി പോലീസും ഡാൻസാഫ് ടീമും ചേർന്ന് രാത്രിയിൽ നടത്തിയ സംയുക്ത പരിശോധനയിലാണ് ഇയാൾ പിടിയിലായത്. മൊകേരി കോളജ് റോഡിൽ വെച്ച് നടത്തിയ പരിശോധനയിൽ പ്രദീപന്റെ കൈവശത്തുനിന്ന് 2 ഗ്രാം എം.ഡി.എം.എ പിടികൂടി. തുടർന്ന് ഇയാളുടെ വീട്ടിൽ നടത്തിയ വിശദമായ പരിശോധനയിൽ 104 ഗ്രാം കൂടി കണ്ടെത്തുകയായിരുന്നു.
സംസ്ഥാനത്ത് ലഹരിമരുന്ന് കടത്തലിനും വിൽപ്പനയ്ക്കുമെതിരെ പോലീസും ഡാൻസാഫ് ടീമും ശക്തമായ പരിശോധനകൾ തുടരുന്നതിനിടയാണ് വൻ ലഹരിശേഖരം പിടികൂടിയിരിക്കുന്നത്.
Content Highlights: Pradeepan (52) arrested by Kuttiady police and DANSAF team, 106 grams of MDMA seized in total during joint operation, 2 grams found during road check and 104 grams recovered from home, Ongoing strict anti-narcotic operations across Kerala