'പണംവേണം, നാറ്റിക്കും'; മുക്കത്ത് മാനസികവെല്ലുവിളി നേരിടുന്ന യുവാവിന് നേരേ ആൾക്കൂട്ട ആക്രമണം

കോഴിക്കോട്: മുക്കത്ത് മാനസികവെല്ലുവിളി നേരിടുന്ന യുവാവിനുനേരേ ആള്‍ക്കൂട്ട ആക്രമണം. മുക്കം സ്വദേശിയായ 34-കാരനെയാണ് ഒരു സംഘം യുവാക്കള്‍ കൂട്ടംചേര്‍ന്ന് മര്‍ദിച്ചത്. സംഭവത്തിന്റെ വീഡിയോദൃശ്യങ്ങളും പ്രതികള്‍ പകര്‍ത്തിയിരുന്നു.
ഒരു യുവാവിനോട് മോശമായി പെരുമാറിയെന്ന് ആരോപിച്ചാണ് മാനസികവെല്ലുവിളി നേരിടുന്ന 34-കാരനെ യുവാക്കള്‍ മര്‍ദിച്ചത്. ആളൊഴിഞ്ഞ വീട്ടിലെത്തിച്ചായിരുന്നു ആക്രമണം. മര്‍ദനത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയ പ്രതികള്‍ പണം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയതായും പരാതിയുണ്ട്. പണം നല്‍കിയില്ലെങ്കില്‍ മര്‍ദനത്തിന്റെ വീഡിയോ പുറത്തുവിട്ട് അപമാനിക്കുമെന്നായിരുന്നു പ്രതികളുടെ ഭീഷണി.
18,000 രൂപയാണ് പ്രതികള്‍ ആവശ്യപ്പെട്ടതെന്ന് മര്‍ദനത്തിനിരയായ 34-കാരന്‍ പറഞ്ഞു. പണം നല്‍കിയില്ലെങ്കില്‍ വീഡിയോ പുറത്തുവിട്ട് നാറ്റിക്കുമെന്നാണ് യുവാക്കള്‍ ഭീഷണിപ്പെടുത്തിയതെന്നും പരാതിക്കാരന്‍ പ്രതികരിച്ചു.