വീണാ ജോർജിനെ കരിങ്കൊടി കാണിച്ച KSU നേതാവിന്റെ വീടിനുനേരേ ബോംബേറ്; രണ്ട് CPM പ്രവർത്തകർ അറസ്റ്റിൽ

കോഴിക്കോട്: മന്ത്രി വീണാ ജോർജിനെ കരിങ്കൊടി കാണിച്ച കെ.എസ് യു. നേതാവിന്റെ വീടിനുനേരെ ബോംബെറിഞ്ഞ കേസിൽ രണ്ട് സി.പി.എം. പ്രവർത്തകർ അറസ്റ്റിൽ. സി.പി.എം. പ്രവർത്തകരായ മിഥുൻ ലാൽ, രൂപേഷ് എന്നിവരെയാണ് വടകര പോലീസ് അറസ്റ്റ് ചെയ്തത്.
കെ.എസ്.യു കോഴിക്കോട് ജില്ലാ സെക്രട്ടറി ബിഥുൻ ബാലന്റ തോടന്നൂരിലെ വീടിന് നേരെയായിരുന്നു കഴിഞ്ഞ ഫെബ്രുവരി 27-ന് പുലർച്ചെ ബോംബെറിഞ്ഞത്. മുഖം മറച്ചെത്തിയ മൂന്നംഗ സംഘമാണ് അക്രമം നടത്തിയത്. വീടിന്റ ഗേറ്റിന് മുന്നിലെത്തി വീടിന് നേരെ ബോംബെറിയുന്ന അക്രമികളുടെ സി.സി.ടി.വി. ദൃശ്യവും പുറത്തുവന്നിരുന്നു.
Content Highlights: Two CPM workers, Mithun Lal and Rupesh, arrested by Vadakara police., Attack targeted KSU District Secretary Bithul Balan's residence., Incident occurred on February 27 in Thodannur., CCTV footage captured the three-member gang involved in the bombing.