ബേപ്പൂരിലെ ലോഡ്ജ് മുറിയില്‍ കൊല്ലം സ്വദേശി വെട്ടേറ്റ് മരിച്ചനിലയില്‍; പ്രതിക്കായി തിരച്ചില്‍

സംഭവം നടന്ന ലോഡ്ജ് കെട്ടിടം, സ്ഥലത്തെത്തിയ പോലീസും തടിച്ചുകൂടിയ നാട്ടുകാരും
സംഭവം നടന്ന ലോഡ്ജ് കെട്ടിടം, സ്ഥലത്തെത്തിയ പോലീസും തടിച്ചുകൂടിയ നാട്ടുകാരും

കോഴിക്കോട്:  ബേപ്പൂര്‍ ഹാര്‍ബര്‍ റോഡ് ജങ്ഷനിലെ ലോഡ്ജില്‍ കൊല്ലം സ്വദേശിയെ വെട്ടേറ്റ് മരിച്ചനിലയില്‍ കണ്ടെത്തി. വലപ്പണിക്കാരനായ സോളമനെയാണ് മരിച്ചനിലയില്‍ കണ്ടത്. കൊലപാതകമാണെന്നാണ് പോലീസിന്റെ നിഗമനം. 

ബേപ്പൂര്‍ ഹാര്‍ബറിന് സമീപത്തെ ത്രീസ്റ്റാര്‍ ലോഡ്ജിലാണ് സംഭവം. ശനിയാഴ്ച രാവിലെയാണ് സോളമനെ വെട്ടേറ്റ് മരിച്ചനിലയില്‍ കണ്ടത്. വിവരമറിഞ്ഞ് ബേപ്പൂര്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ ഷനോജ് പ്രകാശ്, എസ്‌ഐ രവീന്ദ്രന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി. സംഭവത്തില്‍ പ്രതിക്കായി തിരച്ചില്‍ ആരംഭിച്ചതായി പോലീസ് പറഞ്ഞു. 


 

Content Highlights: A man was found murdered at a lodge near Beypore Harbour Road in Kozhikode.