നടൻ കൊല്ലം തുളസിയിൽനിന്ന് തട്ടിയത് 20 ലക്ഷം രൂപ; തിരുവനന്തപുരം സ്വദേശികളായ അച്ഛനും മകനും പിടിയിൽ

സന്തോഷ്‌കുമാര്‍,ദീപക്
സന്തോഷ്‌കുമാര്‍,ദീപക്

തിരുവനന്തപുരം: നടന്‍ കൊല്ലം തുളസിയില്‍നിന്ന് 20 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ തിരുവനന്തപുരം സ്വദേശികളായ അച്ഛനും മകനും അറസ്റ്റിലായി. സന്തോഷ്‌കുമാര്‍, മകന്‍ ദീപക് എന്നിവരെയാണ് തിരുവനന്തപുരം മ്യൂസിയം പോലീസ് പിടികൂടിയത്. ഇരുവരും രണ്ടുവര്‍ഷമായി ഒളിവിലായിരുന്നു. 

നിക്ഷേപിക്കുന്ന പണം ഇരട്ടിയായി നല്‍കാമെന്ന് പറഞ്ഞാണ് പ്രതികള്‍ നടന്‍ കൊല്ലം തുളസിയെ കബളിപ്പിച്ചതെന്ന് പോലീസ് പറഞ്ഞു. പ്രതികള്‍ക്കെതിരേ വിവിധ സ്റ്റേഷനുകളില്‍ കേസുകളുണ്ടെന്നാണ് വിവരം.

Content Highlights: kollam thulasi money fraud case