ഡോക്ടറുടെ കൊലപാതകം: ഇരയുടെ പേര് വെളിപ്പെടുത്തി, മമതയ്ക്കെതിരേ അധിക്ഷേപ പോസ്റ്റ്, വിദ്യാർഥി അറസ്റ്റിൽ

മമതാ ബാനര്‍ജി |ഫോട്ടോ:PTI
മമതാ ബാനര്‍ജി |ഫോട്ടോ:PTI

കൊൽക്കത്ത: വനിതാ ഡോക്ടറുടെ കൊലപാതകത്തിൽ സമൂഹ മാധ്യമങ്ങളിൽ കൂടി ഇരയുടെ പേര് വെളിപ്പെടുത്തിയെന്നും മുഖ്യമന്ത്രി മമതാ ബാനർജിക്കെതിരേ അധിക്ഷേപകരമായ രീതിയിൽ പോസ്റ്റ് ചെയ്തു എന്നും ചൂണ്ടിക്കാട്ടി വിദ്യാർഥിനിയെ അറസ്റ്റ് ചെയ്തു. 23-കാരി കിർതി ശർമ്മ എന്ന വിദ്യാർഥിനിയെ പോലീസ് അറസ്റ്റ് ചെയ്തത്.

ആർ.ജെ. കർ ആശുപത്രിയിൽ ക്രൂര ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട വനിതാ ഡോക്ടറുടെ വിഷയത്തിൽ കിർതി ശർമ്മ ഇൻസ്റ്റഗ്രാമിൽ മൂന്ന് സ്റ്റോറികൾ പങ്കുവെച്ചിരുന്നു. ഇതിന് പിന്നാലെയാണ് പോലീസ് കേസെടുത്ത് വിദ്യാർഥിനിയെ ലേക് ടൗണിലെ വീട്ടിൽ നിന്ന് അറസ്റ്റ് ചെയ്തത്. 

ഇരയുടെ പേരുവിവരങ്ങളും ചിത്രങ്ങളും പുറത്തുവിട്ടതിനും മമതാ ബാനർജിക്കെതിരെ അധിക്ഷേപകരമായി രീതിയിൽ സമൂഹ മാധ്യമങ്ങളിൽ സ്റ്റോറികൾ പങ്കുവെച്ചതിനുമാണ് അറസ്റ്റ് എന്ന് പോലീസ് വൃത്തങ്ങളെ ഉദ്ധരിച്ച് ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്യുന്നു.

Content Highlights: Kolkata rape murder College student arrested for post against Mamata Banerjee