കൊച്ചിയില്‍ ട്രെയിനിന് കല്ലേറ്; അഗ്നിരക്ഷാസേന ഉദ്യോഗസ്ഥന് പരിക്ക്, രണ്ട് വിദ്യാര്‍ഥികള്‍ പിടിയില്‍

കൊച്ചി: ട്രെയിനിന് കല്ലെറിഞ്ഞ രണ്ട് പ്ലസ്വണ്‍ വിദ്യാര്‍ഥികള്‍ റെയില്‍വേ പോലീസിന്റെ പിടിയില്‍. ഇവരെ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് മുന്‍പാകെ മാതാപിതാക്കളോടൊപ്പം ഹാജരാക്കി. കുട്ടികളെ 15 ദിവസത്തേക്ക് കാക്കനാട് ഒബ്‌സര്‍വേഷന്‍ ഹോമിലേക്ക് മാറ്റി.
സെപ്റ്റംബര്‍ 25-നായിരുന്നു സംഭവം. ഇടപ്പള്ളി, കളമശ്ശേരി റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയിലാണ് ആലപ്പി-ചെന്നൈ എക്‌സ്പ്രസിന്റെ ജനറല്‍ കോച്ചിനു നേരേ കല്ലേറുണ്ടായത്. ജനലിന് അരികില്‍ ഇരിക്കുകയായിരുന്ന നെടുമങ്ങാട് സ്വദേശിയായ അഗ്‌നിരക്ഷാസേന ഉദ്യോഗസ്ഥന്‍ രഞ്ജിത്തിന്റെ തലയ്ക്ക് കല്ലേറില്‍ പരിക്കേറ്റിരുന്നു.
സിസിടിവികള്‍ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് കല്ലെറിഞ്ഞവര്‍ പിടിയിലായത്. കുട്ടികള്‍ നിരവധി തവണ കല്ലെറിയുന്നതായി ദൃശ്യങ്ങളിലുണ്ട്.
Content Highlights: Two Plus One students in Kochi arrested for stone-pelting an express train, injuring a fire force officer. Sent to observation home.