കൊച്ചിയില്‍ വീണ്ടും പോലീസിന്റെ 'ഓപ്പറേഷന്‍ കോമ്പിങ്'; 'അടിച്ചോടിച്ച്' കുടുങ്ങിയത് 242 പേര്‍

Screengrab: Mathrubhumi News
Screengrab: Mathrubhumi News

കൊച്ചി: നഗരത്തില്‍ വീണ്ടും പോലീസിന്റെ 'ഓപ്പറേഷന്‍ കോമ്പിങ്'. ശനിയാഴ്ച രാത്രിയും ഞായറാഴ്ച പുലര്‍ച്ചെയുമായി നടത്തിയ പരിശോധനയില്‍ ആകെ 370 പേര്‍ക്കെതിരേ നടപടിയെടുത്തു. ഇതില്‍ 242 പേരും മദ്യപിച്ച് വാഹനമോടിച്ചതിനാണ് പിടിയിലായത്. ലഹരി ഉപയോഗവും മറ്റുമായി 26 പേരും പിടിയിലായി. 

കഴിഞ്ഞയാഴ്ചയും പോലീസ് സമാനരീതിയില്‍ പരിശോധന നടത്തിയിരുന്നു. 310 പേര്‍ക്കെതിരേയാണ് കഴിഞ്ഞയാഴ്ച മദ്യപിച്ച് വാഹനമോടിച്ചതിന് കേസെടുത്തത്. രാത്രി ഡി.ജെ. പാര്‍ട്ടി കഴിഞ്ഞ് മടങ്ങിയവര്‍ ഉള്‍പ്പെടെയുള്ളവരാണ് കഴിഞ്ഞയാഴ്ചയിലെ പരിശോധനയില്‍ കുടുങ്ങിയത്. ഇതിനുപിന്നാലെയാണ് ഈ വാരാന്ത്യത്തിലും പോലീസ് പരിശോധന കര്‍ശനമാക്കിയത്. 

Content Highlights: kochi police combing operation