ഇന്‍ഫോപാര്‍ക്കില്‍ വനിതകളുടെ ശൗചാലയത്തിലെ വാഷ്‌ബേസിനടിയില്‍ ഒളിക്യാമറ; അന്വേഷണം ആരംഭിച്ച് പോലീസ്

കാക്കനാട്(കൊച്ചി): ഇന്‍ഫോപാര്‍ക്കിലെ ശൗചാലയത്തില്‍ ഒളിക്യാമറ കണ്ടെത്തിയ സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.
ഇന്‍ഫോപാര്‍ക്ക് അഡ്മിനിസ്ട്രേഷന്‍ ഓഫീസ് പ്രവര്‍ത്തിക്കുന്ന പാര്‍ക്ക് സെന്ററിലെ വനിതകളുടെ ശൗചാലയത്തില്‍ വാഷ്ബേസിന്റെ അടിയിലായാണ് ക്യാമറ കണ്ടെത്തിയത്. ക്ലോസറ്റിരിക്കുന്ന ഭാഗത്തേക്ക് തിരിച്ചുവെച്ച രീതിയിലായിരുന്നു ക്യാമറയെന്ന് പോലീസ് പറഞ്ഞു. കഴിഞ്ഞ ശനിയാഴ്ചയാണ് ക്യാമറ കണ്ടെത്തിയത്.
Content Highlights: Police are investigating after hidden camera was discovered in a women`s restroom at Infopark, Kochi