രഹസ്യവിവരം, അനാശാസ്യകേന്ദ്രത്തിൽ റെയ്ഡ്; മൂന്നുപേർ പിടിയിൽ

#സ്വന്തം ലേഖകൻ
ടി.എസ്. അഖിൽ കൃഷ്ണ, അക്ബർഷാ,യു.എ. അഫ്‌സൽ
ടി.എസ്. അഖിൽ കൃഷ്ണ, അക്ബർഷാ,യു.എ. അഫ്‌സൽ

കൊച്ചി: ഇടപ്പള്ളി ചങ്ങമ്പുഴ പാർക്കിന് സമീപം ലോഡ്ജ് കേന്ദ്രീകരിച്ച് അനാശാസ്യ കേന്ദ്രം നടത്തിയ മൂന്നുപേർ പിടിയിൽ. കടവന്ത്ര-എളമക്കര പോലീസ് നടത്തിയ പരിശോധനയിൽ ആലപ്പുഴ പട്ടണക്കാട് തകരപ്പറമ്പ് വീട്ടിൽ ടി.എസ്. അഖിൽ കൃഷ്ണ (30), ഇരിങ്ങാലക്കുട കോണത്തുകുന്ന് ഉണ്ടേക്കടവിൽ യു.എ. അഫ്‌സൽ (27), കൊല്ലം കല്ലുംതാഴം ആയത്തിൽ അൽ അമീൻ കോട്ടേജിൽ അക്ബർഷാ (24) എന്നിവരാണ് പിടിയിലായത്.

ലോഡ്ജിന്റെ രണ്ടാംനിലയിലായിരുന്നു അനാശാസ്യ കേന്ദ്രം പ്രവർത്തിച്ചിരുന്നത്. പോലീസ് പരിശോധനയ്‌ക്കെത്തുമ്പോൾ ഇടപാടുകാരും സ്ത്രീകളുമുൾപ്പെടെ 10-ലധികം പേർ ലോഡ്ജിലുണ്ടായിരുന്നു. ഓൺലൈൻ മാർക്കറ്റിങ് പ്ലാറ്റ്‌ഫോമുകളിൽ പരസ്യം ചെയ്താണ് ഇടപാടുകാരെ കണ്ടെത്തിയിരുന്നത്. ഫോണിൽ വിളിക്കുന്നവർക്ക് വാട്‌സാപ്പിലൂടെയും വിവരങ്ങൾ കൈമാറിയിരുന്നതായി പോലീസ് കണ്ടെത്തി. ഈ ലോഡ്ജ് കേന്ദ്രീകരിച്ച് അനാശാസ്യവും ലഹരി ഉപയോഗവും നടക്കുന്നുണ്ടെന്ന് ഡി.സി.പി. അരുൺ പവിത്രന് ലഭിച്ച രഹസ്യവിവരത്തെ തുടർന്നായിരുന്നു പരിശോധന.

Content Highlights: Kadavanthra and Elamakkara police conducted a raid near Changampuzha Park, Edappally., Three suspects—Akhil Krishna, Afsal, and Akbarsha—were arrested., The operation used online marketing platforms and WhatsApp to attract customers., Police acted on a tip-off received by DCP Arun Pavithran regarding illegal activities and drug use.