'എനിക്ക് മുന്‍കൂര്‍ ജാമ്യം കിട്ടിയില്ലേ', അഞ്ജലിയുടെ പ്രതികരണം; കൊച്ചിയില്‍ ചോദ്യംചെയ്യല്‍

കൊച്ചി: ഹോട്ടല്‍ നമ്പര്‍ 18 പോക്‌സോ കേസില്‍ മൂന്നാംപ്രതി അഞ്ജലി റീമാദേവിനെ അന്വേഷണസംഘം ചോദ്യംചെയ്യുന്നു. കൊച്ചിയിലെ ജില്ലാ ക്രൈംബ്രാഞ്ച് ഓഫീസിലാണ് ചോദ്യംചെയ്യല്‍. ബുധനാഴ്ച വൈകിട്ടോടെയാണ് അഞ്ജലി ചോദ്യംചെയ്യലിനായി ഹാജരായത്.
കേസില്‍ അറസ്റ്റിലായ റോയി വയലാട്ട്, സൈജു തങ്കച്ചന്‍ എന്നിവരെ കഴിഞ്ഞദിവസം ചോദ്യംചെയ്തിരുന്നു. പ്രതികള്‍ക്കെതിരേ സുപ്രധാന തെളിവുകളുണ്ടെന്നാണ് പോലീസിന്റെ പ്രതികരണം. ഈ സാഹചര്യത്തില്‍ അഞ്ജലിയുടെ ചോദ്യംചെയ്യല്‍ കേസില്‍ ഏറെ നിര്‍ണായകമാണ്.
അതേസമയം, പോക്‌സോ കേസില്‍ താന്‍ നിരപരാധിയാണെന്ന് അഞ്ജലി റീമാദേവ് മാതൃഭൂമി ന്യൂസിനോട് പ്രതികരിച്ചു. കേസില്‍ സത്യം പുറത്തുവരുമെന്നും കേസ് കഴിഞ്ഞിട്ട് കൂടുതല്‍ സംസാരിക്കാമെന്നുമായിരുന്നു അഞ്ജലിയുടെ വാക്കുകള്‍. നിരപരാധിയാണെന്ന് കരുതുന്നുണ്ടോ എന്ന ചോദ്യത്തിന്, 'എനിക്ക് മുന്‍കൂര്‍ ജാമ്യം കിട്ടിയില്ലേ, അതിന്റെ ഫസ്റ്റ് സ്റ്റെപ്പ് അല്ലേ ഇത്' എന്നായിരുന്നു അഞ്ജലിയുടെ മറുപടി.
Content Highlights: kochi hotel number 18 pocso case police interrogating anjali reemadev