'ജീവിതത്തില്‍ ഒരു പെറ്റികേസ് പോലും ഉണ്ടായിട്ടില്ല, പോലീസിന്റെ വാദം തെറ്റ്'- അഞ്ജലി റീമാദേവ്

Screengrab: Mathrubhumi News
Screengrab: Mathrubhumi News

കൊച്ചി: ഹോട്ടല്‍ നമ്പര്‍ 18 പോക്‌സോ കേസില്‍ പരാതിക്കാരിയെ സഹായിച്ച എം.എല്‍.എ.യുടെ ഭാര്യയുടെ ഇടപെടല്‍ പരിശോധിക്കണമെന്ന് പ്രതി അഞ്ജലി റീമാദേവ്. താന്‍ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന പോലീസിന്റെ വാദം തെറ്റാണെന്നും അഞ്ജലി റീമാദേവ് മാതൃഭൂമി ന്യൂസിനോട് പറഞ്ഞു. 

എം.എല്‍.എ.യുടെ ഭാര്യ അടക്കമുള്ളവരുടെ ഇടപെടലുകളെക്കുറിച്ച് അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞിട്ടുണ്ട്. കൂടുതല്‍ കാര്യങ്ങള്‍ പറയാന്‍ പറ്റില്ല. പരാതിക്കാരിയെക്കുറിച്ച് മാധ്യമങ്ങള്‍ തന്നെ അന്വേഷിച്ചാല്‍ കാര്യങ്ങള്‍ അറിയാന്‍ പറ്റും. എന്റെ ജീവിതത്തില്‍ ഒരു പെറ്റികേസ് പോലും ഉണ്ടായിട്ടില്ല. ആദ്യമായി ഒരു കേസ് വരുന്നത് ഈ പരാതിക്കാരി കൊടുത്ത കേസുകളാണ്. പരാതിക്കാരിയുടെ പേര് വെളിപ്പെടുത്തിയെന്ന് പറഞ്ഞ് വീണ്ടും വീണ്ടും ഓരോ കേസുകള്‍ വരിക എന്ന് പറഞ്ഞാല്‍ ഒരു ആസൂത്രിതമായ നീക്കമാണെന്ന് മനസിലാക്കണം', അഞ്ജലി പറഞ്ഞു. 

താന്‍ ബിസിനസ് മീറ്റിങ്ങിനാണ് നമ്പര്‍ 18-ല്‍ എത്തിയത്. കേസ് സംബന്ധിച്ച കൂടുതല്‍ കാര്യങ്ങള്‍ ഇപ്പോള്‍ പറയാന്‍ പറ്റില്ല. ദൈവം, നീതി, സത്യം എന്നീ മൂന്ന് കാര്യങ്ങളില്‍ വിശ്വസിച്ചാണ് മുന്നോട്ടുപോകുന്നത്. അതിന്റെ പോരാട്ടത്തിലാണ് താന്‍. പരാതിക്കാരി ഇതിനുമുമ്പും പല ഉന്നതരെയും ബ്ലാക്ക്‌മെയില്‍ ചെയ്തിട്ടുണ്ടെന്നും അഞ്ജലി റീമാദേവ് ആരോപിച്ചു.  

Content Highlights: kochi hotel number 18 pocso case accused anjali reemadev response to mathrubhumi news