കുട്ടികളുടെ ലൈംഗികദൃശ്യങ്ങൾ; കേരളത്തിലെ 389 കേന്ദ്രങ്ങളില്‍ പരിശോധന, പത്തുപേര്‍ അറസ്റ്റില്‍

പ്രതീകാത്മക ചിത്രം | Getty Images
പ്രതീകാത്മക ചിത്രം | Getty Images

തിരുവനന്തപുരം: സൈബറിടത്തില്‍ കുട്ടികളുടെ ലൈംഗികദൃശ്യങ്ങള്‍ ശേഖരിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നവരെ കണ്ടെത്താനായി വിവിധ ജില്ലകളില്‍ പോലീസ് നടത്തിയ റെയ്ഡില്‍ 10 പേര്‍ അറസ്റ്റിലായി.

പി-ഹണ്ട് എന്ന പേരില്‍ നടത്തിയ പരിശോധനയില്‍ 46 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. ദൃശ്യങ്ങള്‍ ശേഖരിക്കാനുപയോഗിച്ച 123 ഇലക്ട്രോണിക് ഉപകരണങ്ങള്‍ പിടിച്ചെടുത്തു. ആലപ്പുഴയിലും എറണാകുളം റൂറലിലും ഒരാള്‍ വീതവും ഇടുക്കിയിലും കൊച്ചി സിറ്റിയിലും രണ്ടുപേര്‍ വീതവും മലപ്പുറത്ത് നാലുപേരുമാണ് അറസ്റ്റിലായത്. സംസ്ഥാനവ്യാപകമായി 389 കേന്ദ്രങ്ങളിലാണ് പരിശോധന നടത്തിയത്.

Content Highlights: kerala police operation p hunt ten arrested