കട്ടപ്പനയിൽ വിൽപനയ്‌ക്കെത്തിയ കഞ്ചാവുമായി യുവാവ് അറസ്റ്റിൽ; ഒട്ടേറെ ക്രിമിനൽ കേസുകളിലെ പ്രതി

ഇടുക്കി: കട്ടപ്പനയിൽ കഞ്ചാവുമായി യുവാവ് അറസ്റ്റിൽ. കല്ലുകുന്ന് പീടികപുരയിടത്തിൽ അഖിൽ സുരേഷ് (30) ആണ് കട്ടപ്പന പോലീസിന്റെ പിടിയിലായത്. 20 ഗ്രാം കഞ്ചാവാണ് ഇയാളിൽനിന്നു പിടിച്ചെടുത്തത്. വിൽപനയ്ക്കായാണ് ഇയാൾ കഞ്ചാവുമായി കട്ടപ്പനയിൽ എത്തിയതെന്നാണ് വിവരം.
കട്ടപ്പന എസ്.ഐ. എബി ജോർജിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയുടെ പേരിൽ ഒട്ടേറെ ക്രിമിനൽ കേസുകളും ഉള്ളതിനാൽ ഗുണ്ടാ പട്ടികയിൽ പെടുത്താനുള്ള നീക്കവും പോലീസ് ആരംഭിച്ചിട്ടുണ്ട്.
Content Highlights: A 30-year-old man named Akhil Suresh was arrested in Kattappana for possessing 20 grams of cannabis. The arrest was made by a police team led by Kattappana S.I. Abi George. Due to multiple criminal cases against him, police are considering adding him to the goonda list.