കാസർകോട്ട് യുവാവ് വെടിയേറ്റു മരിച്ചു; കവിളിൽ വെടിയേറ്റ പാട്; നായാട്ടിനായി ഉപയോഗിക്കുന്ന തോക്ക് കണ്ടെടുത്തു

#ന്യൂസ് ഡെസ്ക്
ഹൈദർ അലി | Photo: Screengrab/ MathrubhumiNews
ഹൈദർ അലി | Photo: Screengrab/ MathrubhumiNews

കാസർകോട്: ബോവിക്കാനം കാട്ടിപ്പള്ളത്ത് യുവാവ് ദുരൂഹ സാഹചര്യത്തിൽ വെടിയേറ്റു മരിച്ചു. കാട്ടിപ്പള്ളത്ത് കെ. മൊയ്തീൻ കുഞ്ഞിയുടെ മകൻ ഹൈദർ അലി (27) ആണ് മരിച്ചത്. സംഭവത്തിൽ ആദൂർ പോലീസ് അന്വേഷണം ആരംഭിച്ചു.

കഴിഞ്ഞ ദിവസം പുലർച്ചെ ഒരുമണിയോടെയാണ് സംഭവം. ഹെെദർ സഞ്ചരിച്ച സ്കൂട്ടർ മറിഞ്ഞ നിലയിൽ കിടക്കുന്നത് സുഹൃത്ത് കണ്ടെത്തുകയായിരുന്നു. ഉടൻ തന്നെ സുഹൃത്ത്, ഹെെദറിനെ  അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചതായി ഡോക്ടർമാർ കണ്ടെത്തി.

ആദൂർ പോലീസ് സ്ഥലത്തെത്തി നടത്തിയ പരിശോധനയിലാണ് നായാട്ടിനായി ഉപയോഗിക്കുന്ന തരത്തിലുള്ള തോക്ക് കണ്ടെത്തിയത്. ഇതിൽ നിന്ന് കവിളിൽ വെടിയേറ്റതായും പോലീസ് കണ്ടെത്തി. മരണകാരണം വെടിയേറ്റതാണെന്ന് പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. അന്വേഷണം പുരോഗമിക്കുകയാണ്. ജനറൽ ആശുപത്രിയിൽ മൃതദേഹം സൂക്ഷിച്ചിട്ടുണ്ട്.

വിദേശത്തായിരുന്ന ഹൈദർ അലി അവധിയ്ക്കായി നാട്ടിൽ എത്തിയതായിരുന്നു. നായാട്ടിനായി പുറപ്പെട്ടതാണോ എന്ന കാര്യവും പോലീസ് പരിശോധിക്കുന്നുണ്ട്. നായാട്ടിനായി ഉപയോഗിക്കുന്ന തോക്കിൽ മുഴുവൻ തിര നിറച്ചിരുന്നതായാണ് പോലീസ് പറയുന്നത്.

Content Highlights: 27-year-old Haidar Ali found dead under mysterious circumstances in Kattippallam, Kasaragod, Police confirmed death was caused by a gunshot wound from a hunting rifle, Adoor police have started a detailed investigation into the incident, The victim had recently returned home on leave from abroad