വ്ളോഗർ ഹൈദർ മധൂർ എംഡിഎംഎയുമായി അറസ്റ്റിൽ; കുടുക്കിയത് വാഹനപരിശോധനയ്ക്കിടെ പോലീസിന് തോന്നിയ സംശയം

#ന്യൂസ് ഡെസ്ക്
ഹൈദർ മധൂർ
ഹൈദർ മധൂർ

കാസർകോട്: മധൂരിൽ 3.61 ഗ്രാം എംഡിഎംഎയുമായി വ്‌ലോഗർ ഹൈദർ മധൂർ പോലീസ് പിടിയിൽ. വിദ്യാനഗർ പോലീസ് നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് ഇയാൾ അറസ്റ്റിലായത്.

വാഹന പരിശോധനയ്ക്കിടെ അസ്വാഭാവികമായി തോന്നിയതിനെത്തുടർന്ന് പോലീസ് വാഹനം പരിശോധിച്ചപ്പോഴാണ് വിൽപനയ്ക്കായി സൂക്ഷിച്ചനിലയിൽ ലഹരിമരുന്ന് കണ്ടെത്തിയത്. ഇയാളുടെ പക്കൽനിന്ന് 3.61 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തതായി പോലീസ് എഫ്‌.ഐ.ആറിൽ രേഖപ്പെടുത്തിയിട്ടുണ്ട്.

ഇൻസ്റ്റഗ്രാമിലും ഫെയ്സ്ബുക്കിലുമായി 75,000-ത്തോളം ആളുകൾ പിന്തുടരുന്ന കാസർകോട്ടെ പ്രശസ്തനായ വ്‌ലോഗറാണ് പിടിയിലായ ഹൈദർ മധൂർ. സംഭവത്തിൽ കേസ് രജിസ്റ്റർചെയ്ത വിദ്യാനഗർ പോലീസ് മേൽനടപടികൾ സ്വീകരിച്ചുവരികയാണ്.

Content Highlights: Kasaragod vlogger Haider Madhur arrested for possession of MDMA, 3.61 grams of MDMA seized during vehicle inspection