കുഴിയിൽ 1000 രൂപ, ഫയലിൽ 1600, പോക്കറ്റിൽ 2500; വിജിലൻസ് പരിശോധനയിൽ കണ്ടെത്തിയത് കണക്കിൽപ്പെടാത്ത പണം

തൃക്കരിപ്പൂർ: സബ് രജിസ്ട്രാർ ഓഫീസിൽ വിജിലൻസ് നടത്തിയ മിന്നൽ പരിശോധനയിൽ കണക്കിൽപ്പെടാത്ത പണം കണ്ടെത്തി. തൃക്കരിപ്പൂർ സബ് രജിസ്ട്രാറുടെ പോക്കറ്റിൽനിന്ന് 2,500 രൂപയും ഓഫീസിന്റെ പിന്നിലെ കുഴിയിൽനിന്ന് 1,000 രൂപയും പഴയ ഫയൽ റൂമിലെ ഫയലിന്റെ ഇടയിൽ ഒളിപ്പിച്ച നിലയിൽ 1,600 രൂപയുമടക്കം 5,100 രൂപയാണ് കണ്ടെത്തിയത്.
വിജിലൻസ് ഇൻസ്പെക്ടർ ശ്രീജിത്തിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. വിജിലൻസ് ഓഫീസർമാരായ ജയൻ അടുക്കം, പി.വി.ലിജിൻ, ഷീബ തുടങ്ങിയവർ റെയ്ഡിൽ പങ്കെടുത്തു. ആധാരം എഴുത്തുകാർ മുഖേന രജിസ്‌ട്രേഷൻ ദിവസം ഉദ്യോഗസ്ഥർക്ക് കൈക്കൂലി നൽകുന്നതായുള്ള രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ശനിയാഴ്ച വൈകിട്ട് അഞ്ചിന് പരിശോധന നടത്തിയത്.
Content Highlights: Vigilance Raids Thrikkarippur Sub-Registrar Office: Unaccounted Cash Seized