കണ്ണൂരില്‍ റബ്ബർ തോട്ടത്തില്‍ യുവാവ് വെടിയേറ്റ് മരിച്ചനിലയില്‍; സംഭവം നായാട്ടിനിടെ, സുഹൃത്ത് കസ്റ്റഡിയില്‍

#സ്വന്തം ലേഖകന്‍
വെടിയേറ്റ് മരിച്ച സിജോ, സ്ഥലത്തെത്തിയ പോലീസും നാട്ടുകാരും
വെടിയേറ്റ് മരിച്ച സിജോ, സ്ഥലത്തെത്തിയ പോലീസും നാട്ടുകാരും

പെരിങ്ങോം (കണ്ണൂര്‍): വെള്ളോറയില്‍ യുവാവിനെ വെടിയേറ്റ് മരിച്ചനിലയില്‍ കണ്ടെത്തി. എടക്കോം സ്വദേശി സിജോ തോമസി(37)നെയാണ് വെള്ളോറയിലെ റബ്ബര്‍ തോട്ടത്തില്‍ വെടിയേറ്റ് മരിച്ചനിലയില്‍ കണ്ടത്. സുഹൃത്തിനൊപ്പം നായാട്ട് നടത്തുന്നതിനിടെ അബദ്ധത്തില്‍ വെടിയേറ്റതെന്നാണ് പ്രാഥമിക നിഗമനം. സംഭവവുമായി ബന്ധപ്പെട്ട് സുഹൃത്തായ ഷൈന്‍ ചേനമറ്റത്തെ പോലീസ് കസ്റ്റഡിയിലെടുത്തു. നാടന്‍തോക്കും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്.

ഞായറാഴ്ച പുലര്‍ച്ചെ അഞ്ചുമണിയോടെയാണ് സിജോയെ റബര്‍ തോട്ടത്തില്‍ വെടിയേറ്റ് മരിച്ചനിലയില്‍ കണ്ടത്. യുവാവിന്റെ നെഞ്ചിലാണ് വെടിയേറ്റിരുന്നത്. നായാട്ടിനിടെ അബദ്ധത്തില്‍ വെടിയേറ്റെന്നാണ് കരുതുന്നത്. എന്നാല്‍, സംഭവത്തിന് പിന്നില്‍ മറ്റെന്തെങ്കിലും കാരണമുണ്ടോ എന്നതും പോലീസ് പരിശോധിച്ചുവരികയാണ്. തോക്കിനെ സംബന്ധിച്ചും അന്വേഷണം നടത്തുന്നുണ്ട്.

Content Highlights: Tragic incident in Peringome, Kannur: A young man was found shot dead. Suspected hunting accident leads to friend`s arrest. Read details.