കാറിൽ അബോധാവസ്ഥയിൽ കണ്ടെത്തിയ മെഡിക്കൽ വിദ്യാർഥി മരിച്ചു; കാറിനുള്ളിൽ അജ്ഞാതവസ്തു കത്തിയനിലയിൽ

#സ്വന്തം ലേഖകൻ
മൃതദേഹം കണ്ടെത്തിയ കാർ
മൃതദേഹം കണ്ടെത്തിയ കാർ

കല്ലമ്പലം (തിരുവനന്തപുരം): കല്ലമ്പലത്ത് അബോധാവസ്ഥയിൽ കാറിനുള്ളിൽ കണ്ടെത്തിയ മെഡിക്കൽ വിദ്യാർഥി മരിച്ചു. കിളിമാനൂർ മുളയ്ക്കകത്തുകാവ് സ്വദേശി ആഷിക്കാണ് മരിച്ചത്. കഴിഞ്ഞദിവസം രാത്രിയാണ് കല്ലമ്പലത്ത് ദേശീയപാതയുടെ നിർമാണ പ്രവർത്തനങ്ങൾ നടക്കുന്ന ഭാഗത്തെ റോഡിൽ ഉപേക്ഷിക്കപ്പെട്ട സ്വിഫ്റ്റ് കാറിനുള്ളിൽ ആഷിക്കിനെ കണ്ടെത്തിയത്.

അബോധാവസ്ഥയിലായിരുന്ന ആഷിക്കിനെ ഉടൻതന്നെ പാരിപ്പള്ളി മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും മരിച്ചു. ചാർക്കോൾ പോലുള്ള എന്തോ വസ്തു കാറിനുള്ളിൽ കത്തിച്ച നിലയിലായിരുന്നു.

കഴിഞ്ഞ രണ്ടുദിവസമായി ആഷിക്കിനെ കാണാനില്ലെന്ന് കാട്ടി ബന്ധുക്കൾ പരാതി നൽകിയിരുന്നു. പരാതിയിൽ അന്വേഷണം നടക്കുന്നതിനിടയിലാണ് കാറിനുള്ളിൽ ആഷിക്കിനെ കണ്ടെത്തിയത്. മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളേജിലേക്ക് മാറ്റി.

Content Highlights: A medical student named Ashik from Kilimanoor was found dead inside a car in Kallambalam., Charcoal was reportedly found burned inside the vehicle., He was rushed to Parippally Medical College but could not be saved., Relatives had filed a missing person complaint two days prior.