കളമശ്ശേരിയിൽ ബെവ്കോയ്ക്ക് സമീപം മൃതദേഹം കണ്ടെത്തി, മുഖത്ത് പരിക്കേറ്റ പാടുകൾ

കൊച്ചി: കളമശ്ശേരി തോഷിബ ജംഗ്ഷനിൽ പുരുഷന്റെ മൃതദേഹം കണ്ടെത്തി. ബെവ്‌കോയ്ക്ക് സമീപത്തായാണ് മൃതദേഹം കണ്ടത്. കുറ്റിക്കാടിനിടയിൽ കമിഴ്ന്നുകിടക്കുന്ന രീതിയിലായിരുന്നു മൃതദേഹം. മുഖത്ത് പരിക്കേറ്റ പാടുകളുണ്ട്. തമിഴ്‌നാട് സ്വദേശിയായ അരുൺരാജിന്റേതാണ് മൃതദേഹമെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. കൊലപാതകമാണെന്ന സംശയത്തിലാണ് പോലീസ്. അസ്വഭാവിക മരണത്തിന് പോലീസ് കേസെടുത്തു. മൃതദേഹം കളമശ്ശേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി.

Content Highlights: Body of a Tamil Nadu native, Arunraj, found near Bevco at Kalamassery, Kochi., The body was found face down in the bushes with injuries on the face., Police suspect it is a murder and registered a case of unnatural death., The body has been shifted to Kalamassery Medical College for further procedures.