വിദ്യാര്‍ഥികളോട് മോശം പെരുമാറ്റം; കലാമണ്ഡലത്തിലെ അധ്യാപകനെ സസ്‌പെന്‍ഡ് ചെയ്തു; പോക്‌സോ കേസ്‌

#ന്യൂസ് ഡെസ്ക്
പ്രതീകാത്മക ചിത്രം |   ഫോട്ടോ: മാതൃഭൂമി
പ്രതീകാത്മക ചിത്രം | ഫോട്ടോ: മാതൃഭൂമി

ചെറുതുരുത്തി (തൃശ്ശൂർ): കേരള കലാമണ്ഡലം കൽപിത സർവകലാശാലയിലെ അധ്യാപകനെതിരെ വിദ്യാർഥികളുടെ പരാതി. കൂടിയാട്ടം അധ്യാപകനായ ദേശമംഗലം സ്വദേശി കലാമണ്ഡലം കനകകുമാറിന് എതിരെയാണ് ഒരു സംഘം വിദ്യാർത്ഥികൾ മോശമായി പെരുമാറിയതായി വൈസ് ചാൻസലർക്ക് രേഖാ മൂലം പരാതി നൽകിയത്.

ഇതേ തുടർന്ന് അധ്യാപകനെ വൈസ് ചാൻസലർ സസ്പെൻഡ് ചെയ്തു. പരാതി തുടർ നടപടികൾക്കായി പോലീസിന് കൈമാറി. ചെറുതുരുത്തി പോലീസ് കുട്ടികളുടെ മൊഴി രേഖപ്പെടുത്തി പോക്സോ നിയമപ്രകാരം കേസെടുത്തു. അധ്യാപകൻ ഒളിവിലാണ്.

Content Highlights: Kerala Kalamandalam professor suspended following student allegations of misconduct. Police investigate under POCSO Act. Professor is absconding.