നിർത്തിയിട്ടിരുന്ന എട്ടോളം വാഹനങ്ങൾ അടിച്ചുതകർത്തു; കാപ്പ കേസ് പ്രതി അറസ്റ്റിൽ

#ന്യൂസ് ഡെസ്ക്
പ്രതീകാത്മക ചിത്രം |ഫോട്ടോ:മാതൃഭൂമി
പ്രതീകാത്മക ചിത്രം |ഫോട്ടോ:മാതൃഭൂമി

കടയ്ക്കാവൂർ: പാലാംകോണത്ത് റോഡരികിൽ നിർത്തിയിട്ടിരുന്ന നിരവധി വാഹനങ്ങൾ അടിച്ചുതകർത്ത കേസിൽ കാപ്പ കേസ് പ്രതി പിടിയിൽ. പെരുംകുളം സ്വദേശി താഹ (33)യെയാണ് കടയ്ക്കാവൂർ പോലീസ് അറസ്റ്റ് ചെയ്തത്.

ഞായറാഴ്ച രാത്രി എട്ടോടെ പാലാംകോണം സലഫി സെന്ററിന് സമീപമായിരുന്നു സംഭവം. പ്രദേശത്ത് നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷയും കാറുമുൾപ്പെടെ എട്ടോളം വാഹനങ്ങളാണ് പ്രതി അക്രമാസക്തനായി തകർത്തത്. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ഇയാൾക്കെതിരെ കാപ്പ ചുമത്തിയിരുന്നു. പോലീസ് എത്തി ഇയാളെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.

Content Highlights: Eight parked vehicles vandalized in Palamkonam, Kadaikkavoor, Accused identified as habitual criminal Taha (33) from Perumkulam, Suspect is a known KAAPA case offender, Arrested by Kadaikkavoor police following the incident