കാറിന്റെ ബോണറ്റിൽ ഐവിനുമായി കാർ പാഞ്ഞു; നിർണായകമായത് സിസിടിവി ദൃശ്യങ്ങൾ

കൊച്ചി: ഐവിനെ കാറിടിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ നിർണായകമായത് പോലീസ് ശേഖരിച്ച സിസിടിവി ദൃശ്യങ്ങൾ. കാറിന്റെ ബോണറ്റിൽ അള്ളിപ്പിടിച്ചിരിക്കുന്ന ഐവിനുമായി കാർ പാഞ്ഞു പോകുന്നത് റോഡിനോടു ചേർന്നുള്ള ഒരു സ്ഥാപനത്തിന്റെ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്.
അതോടൊപ്പം ആദ്യം തർക്കമുണ്ടായ സ്ഥലത്തുള്ള വീടിനു സമീപത്തെ ക്യാമറയിലും ദൃശ്യങ്ങളുണ്ട്. കേസിന്റെ തുടരന്വേഷണത്തിൽ ഈ ദൃശ്യങ്ങൾ നിർണായകമാകും.
ആലുവ റൂറൽ എസ്പി ഹേമലത, ഫൊറൻസിക് വിദഗ്ധർ, വിരലടയാള വിദഗ്ധർ എന്നിവർ സംഭവസ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു.
ഐവിന്റെ കാറും ഉദ്യോഗസ്ഥരുടെ കാറും രണ്ടിടത്തായി കിടക്കുകയാണ്. സ്ഥലത്ത് പോലീസ് സംഘവുമുണ്ട്.
Content Highlights: Ivin Jijo murder; CCTV visuals play a crucial role as evidence