അറസ്റ്റിലായ ബംഗ്ലാദേശ് പൗരനെ വിട്ടുനൽകണമെന്നാവശ്യം; ബംഗാളിലെ കർഷകനെ ബംഗ്ലാദേശികൾ തട്ടിക്കൊണ്ടുപോയി

കൊൽക്കത്ത: കടന്നുകയറ്റത്തിന്റെപേരിൽ അറസ്റ്റിലായ ബംഗ്ലാദേശ് പൗരനെ വിട്ടുനൽകണമെന്നാവശ്യപ്പെട്ട് ബംഗാളിയായ തേയിലക്കൃഷിക്കാരനെ ഒരുകൂട്ടം ബംഗ്ലാദേശികൾ തട്ടിക്കൊണ്ടുപോയി. ജൽപായ്ഗുഡി ജില്ലയിലെ രാജ്ഗഞ്ജിലുള്ള ചൗൽഹാട്ടി ചെക്പോസ്റ്റിനടുത്താണ് സംഭവം. ചെക്പോസ്റ്റിന് 150 വാരമാത്രം അകലെയുള്ള തന്റെ തേയിലത്തോട്ടത്തിൽ ചെടിനനയ്ക്കാൻ പോയപ്പോഴാണ് ദീപാങ്കർ ഗോപെ എന്ന കർഷകനെ തട്ടിക്കൊണ്ടുപോയത്.
പിന്നീട് ബംഗാൾ അതിർത്തിസേനയായ ബി.ജി.ബി.ക്ക് കൈമാറിയ ഇയാളെ വിട്ടുകിട്ടാൻ ബി.എസ്.എഫ്. ചർച്ച നടത്തിവരുകയാണ്. അതിർത്തിലംഘിച്ചതിന് ബി.എസ്.എഫ്. പിടിയിലായ തസ്സീമുദ്ദീൻ എന്നയാളെ മോചിപ്പിച്ചാൽ ഗോപെയെയും വിട്ടുനൽകാം എന്നാണ് തട്ടിക്കൊണ്ടുപോയവർ പറയുന്നത്.
ഗോപെയെ മോചിപ്പിക്കാൻ ഇടപെടണമെന്ന് കുടുംബവും ചെറുകിട തേയിലക്കർഷകരുടെ സംഘടനയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായോട് അഭ്യർഥിച്ചു.
Content Highlights: An Indian tea farmer, Dipankar Gope, was abducted near the India-Bangladesh border in Jalpaiguri., The abductors are demanding the release of an arrested Bangladeshi national, Tasseemuddin, in exchange for the farmer., The BSF is currently in talks with the BGB to secure the farmer's release., The victim's family and local tea growers' association have appealed to Union Home Minister Amit Shah for intervention.