രണ്ടേകാല്‍ കോടി രൂപയുടെ ഓണ്‍ലൈന്‍ ട്രേഡിങ് തട്ടിപ്പ്; ഒരാള്‍ അറസ്റ്റില്‍

ടി. എം ബിനോയ്
ടി. എം ബിനോയ്

കുമളി:  ചക്കുപള്ളംസ്വദേശിയിൽ നിന്ന് രണ്ടേകാൽ കോടി രൂപ ഓൺലൈൻ ട്രേഡിങിലൂടെ തട്ടിപ്പ് നടത്തിയ കേസിൽ ഒരാളെ ഇടുക്കി സൈബർ ക്രൈം പോലീസ് അറസ്റ്റ് ചെയ്തു. എറണാകുളം, ആലുവ സ്വദേശി ആയില്യംവീട്ടില്‍ ടി. എം ബിനോയി(44)യെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. 

മികച്ച ലാഭമുണ്ടാക്കാമെന്ന വാഗ്ദാനം നല്‍കി വിവിധ അക്കൌണ്ടുകളിലേക്ക് തുക ട്രാസ്ഫര്‍ ചെയ്യിച്ചായിരുന്നു തട്ടിപ്പ്. ജില്ലാ പോലീസ് മേധാവി ടി.കെ. വിഷ്ണു പ്രദീപിന്റെ നിര്‍ദ്ദേശത്തെത്തുടര്‍ന്ന് ഇടുക്കി ഡി.സി.ആര്‍.ബി, ഡി.വൈ.എസ്.പി, കെ.ആര്‍. ബിജുവിന്റെ മേല്‍നോട്ടത്തിലാണ് അന്വേഷണം നടത്തിയത്.

സൈബര്‍ ക്രൈം പോലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ സുരേഷ് വി.എ, എസ്.ഐമാരായ ടൈറ്റസ് മാത്യു, അനില്‍കുമാര്‍, എ.എസ്.ഐ സന്തോഷ് വര്‍ഗീസ്, പോലീസ് ഓഫീസര്‍മാരായ സന്ദീപ്, പ്രത്യുക്ഷ് എം, ശിവപ്രസാദ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. അറസ്റ്റിലായ പ്രതിയെ തൊടുപുഴ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
 

Content Highlights: iduKKi online trading scam arrest