വീരമണിയുടെ വീട്ടുവളപ്പ് കുഴിച്ച് പരിശോധന; പോക്സോ കേസിൽ ഇതുവരെ അറസ്റ്റിലായത് പത്തുപേർ

#ന്യൂസ് ഡെസ്ക്
•  മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തുന്നതിനായി ആർ. വീരമണിയുടെ റോയപ്പേട്ടയിലെ വീട്ടുവളപ്പിൽ മണ്ണുമാന്തി പരിശോധന നടത്തുന്നു
•  മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തുന്നതിനായി ആർ. വീരമണിയുടെ റോയപ്പേട്ടയിലെ വീട്ടുവളപ്പിൽ മണ്ണുമാന്തി പരിശോധന നടത്തുന്നു

ചെന്നൈ: ജെം ഗ്രാനൈറ്റ്‌സ് ഉടമ വീരമണി പ്രതിയായ ലൈംഗികാതിക്രമക്കേസിൽ ഒരാളെക്കൂടി പ്രത്യേകാന്വേഷണ സംഘം (എസ്.ഐ.ടി.) അറസ്റ്റുചെയ്തു. വീരമണിയുടെ ഡ്രൈവറായിരുന്ന ബാലയാണ് അറസ്റ്റിലായത്. ഇതോടെ അറസ്റ്റുചെയ്യപ്പെട്ടവരുടെ എണ്ണം പത്തായി.

പ്രായപൂർത്തിയായിട്ടില്ലാത്ത ഒരു പെൺകുട്ടികൂടി കഴിഞ്ഞദിവസം വീരമണിക്കെതിരേ പരാതിനൽകിയിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഒരു കേസുകൂടി രജിസ്റ്റർചെയ്തു. ഇതോടെ വീരമണിക്കെതിരായ പോക്സോ കേസുകളുടെ എണ്ണംപത്തായി. ഈ കേസിലെ പരാതിക്കാരി നൽകിയ മൊഴിയനുസരിച്ചാണ് ബാലയെ അറസ്റ്റുചെയ്തത്.

ലൈംഗികാതിക്രമത്തിന് ഇരയായി കൊല്ലപ്പെട്ട പെൺകുട്ടിയെ മറവുചെയ്തെന്ന മൊഴിയെത്തുടർന്ന് വീരമണിയുടെ റോയപ്പേട്ടയിലെ വീട്ടുവളപ്പിൽ എസ്.ഐ.ടി. മണ്ണുകുഴിച്ച് പരിശോധന നടത്തിയിരുന്നു. ഒന്നും കണ്ടെത്താവാഞ്ഞതിനെത്തുടർന്ന് തിരച്ചിൽ നിർത്തിവെച്ചു.

അതിനിടെ സതേൺ റെയിൽവേ മസ്ദൂർ യൂണിയൻ ജനറൽ സെക്രട്ടറി എൻ. കണ്ണയ്യയുടെ മകൻ പ്രകാശ കണ്ണയ്യ ഈ കേസുമായി ബന്ധപ്പെട്ട് മദ്രാസ് ഹൈക്കോടതിയിൽ അപ്പീൽനൽകി. പ്രകാശിന്റെ മുൻകൂർ ജാമ്യാപേക്ഷ സെഷൻസ് കോടതി തള്ളിയതിനെത്തുടർന്നാണ് അപ്പീൽ. വീരമണിയെ കേസിൽനിന്നു രക്ഷപ്പെടുത്താൻ പ്രകാശ് പണംവാങ്ങിയതായി എസ്.ഐ.ടി. കണ്ടെത്തിയിരുന്നു.

Content Highlights: Gem Granites owner Veeramani's driver Bala arrested by SIT, Total POCSO cases against Veeramani increased to 10 after a minor girl's complaint, SIT conducted excavation at Veeramani's Royapettah residence based on a witness statement, Prakash Kannaiyah filed an appeal in Madras High Court after sessions court rejected anticipatory bail