കോഴിക്കോട് കാരശ്ശേരിയിൽ റോഡിന് സമീപം സ്ഫോടക വസ്തുക്കൾ; കണ്ടെത്തിയത് 800 ജലാറ്റിൻ സ്റ്റിക്കുകൾ

കണ്ടെടുത്ത സ്‌ഫോടകവസ്തുക്കള്‍
കണ്ടെടുത്ത സ്‌ഫോടകവസ്തുക്കള്‍

കോഴിക്കോട്: കാരശ്ശേരിയില്‍ റോഡിന് സമീപത്ത് നിന്ന് സ്ഫോടക വസ്തുക്കള്‍ കണ്ടെത്തി. കാരശ്ശേരി പഞ്ചായത്തിലെ വാര്‍ഡ് 12 ല്‍ വലിയപറമ്പ്- തോണ്ടയില്‍ റോഡിനു സമീപം ആണ് സ്‌ഫോടക വസ്തുക്കള്‍ കൂട്ടിയിട്ട നിലയില്‍ കണ്ടെത്തിയത്.

എട്ടു പെട്ടികളിലായി 800 ഓളം ജലാറ്റിന്‍ സ്റ്റിക്കുകളാണ് കണ്ടെത്തിയത്. സ്ഫോടക വസ്തുക്കള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് മുക്കം പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി അന്വേഷണം ആരംഭിച്ചു.

Content Highlights: 800 Gelatin sticks found near road in Kozhikode Karassery