വിദ്യാർഥിനിക്കുനേരേ നഗ്നതാപ്രദർശനം; യുവാവ് അറസ്റ്റിൽ

ബോവിക്കാനം: മദ്രസ കഴിഞ്ഞ് പോവുകയായിരുന്ന 14-കാരിക്ക് നേരരേ നഗ്നത പ്രദർശിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. ചെങ്കള വി.കെ. പാറയിലെ അജിത്ത് കുമാറിനെ (35) ആണ് ആദൂർ എസ്.ഐ. അനുരൂപും സംഘവും അറസ്റ്റ് ചെയ്തത്. 15-ന് മുളിയാറിലായിരുന്നു കേസിന് ആസ്പദമായ സംഭവം.
നടന്നുപോകുകയായിരുന്ന വിദ്യാർഥിനിയുടെ അടുത്ത് സ്കൂട്ടർ നിർത്തി നഗ്നത പ്രദർശിപ്പിക്കുകയായിരുന്നു. വീട്ടുകാരോട് പെൺകുട്ടി വിവരം പറഞ്ഞു. വീട്ടുകാർ നൽകിയ പരാതിയിലാണ് പോലീസ് പോക്സോ പ്രകാരം കേസെടുത്തത്. നൂറോളം സി.സി.ടി.വി. പരിശോധിച്ചാണ് പ്രതിയെ തിരിച്ചറിയാൻ കഴിഞ്ഞത്. സ്കൂട്ടറും കസ്റ്റഡിയിലെടുത്തു.
Content Highlights: exhibit nudity infront of student young man arrested