എക്‌സൈസ് കണ്ടെടുത്തത് എംഡിഎംഎ വാങ്ങാനെത്തുന്ന വിദ്യാര്‍ഥിനികള്‍ ഉള്‍പ്പെടെയുള്ളവരുടെ നീണ്ട ലിസ്റ്റ്‌

പിടിച്ചെടുത്ത ലിസ്റ്റ്, ഇന്‍സൈറ്റില്‍ പ്രതികളില്‍ രണ്ടുപേര്‍
പിടിച്ചെടുത്ത ലിസ്റ്റ്, ഇന്‍സൈറ്റില്‍ പ്രതികളില്‍ രണ്ടുപേര്‍

തൃശ്ശൂര്‍:  കഴിഞ്ഞ ദിവസം തൃശ്ശൂരില്‍ പിടിയിലായ മൂന്ന് എം.ഡി.എം.എ പ്രതികളില്‍ നിന്ന് എക്‌സൈസ് ഉദ്യോഗസ്ഥര്‍ കണ്ടെടുത്തത് ലഹരി വാങ്ങാനെത്തുന്ന സ്‌കൂള്‍-കോളേജ് വിദ്യാര്‍ഥികളുടെ നീണ്ട ലിസ്റ്റ്. പെണ്‍കുട്ടികളടക്കമുള്ളവരുടെ പേര് വിവരവും പണം തരാനുള്ളതിന്റേയും തന്നതിന്റെയും പൂര്‍ണ വിവരവുമാണ് ലിസ്റ്റിലുള്ളത്. ചെറിയ കുട്ടികളടക്കം ഇവരുടെ ലിസ്റ്റിലുണ്ടെന്നാണ് എക്‌സൈസ് ഉദ്യോഗസ്ഥര്‍ നല്‍കുന്ന വിവരം.

കഴിഞ്ഞ ദിവസമായിരുന്നു എം.ഡി.എ.എയുമായി മുന്ന് പേര്‍ എക്‌സൈസിന്റെ പിടിയിലായത്. ഇതില്‍ ഒരാളില്‍ നിന്ന് മൂന്ന് ഗ്രാം എം.ഡി.എം.എയും  മറ്റൊരാളില്‍ നിന്ന് 12 ഗ്രാമുമാണ് പിടിച്ചെടുത്തത്.ഇവര്‍ ബെംഗളൂരുവില്‍ നിന്ന് നേരിട്ട് വാങ്ങി വിദ്യാര്‍ഥികള്‍ക്ക് വിതരണം ചെയ്യുകയാണെന്ന് എക്‌സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

1000 മുതല്‍ നാലായിരം അയ്യായിരം രൂപയ്ക്ക് വരെ ലഹരി വസ്തുക്കള്‍ ഇവരില്‍ നിന്ന് വാങ്ങിയ കുട്ടികളുണ്ടെന്ന് ലിസ്റ്റില്‍ നിന്ന് വ്യക്തമാവുന്നുണ്ട്. ചിലര്‍ മുഴുവനായും പണം കൊടുത്തും മറ്റ് ചിലര്‍ ഇന്‍സ്റ്റാള്‍മെന്റായി കൊടുത്തുമാണ് വാങ്ങുന്നത്. എല്ലാത്തിനും കൃത്യമായ കണക്ക് ഇവരുടെ കയ്യിലുള്ള ലിസ്റ്റിലുണ്ടെന്നും ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടി.  


 

Content Highlights: exercise seized students list from mdma culprits