കോഴിക്കോട്ട് കൈവിലങ്ങോടെ കഞ്ചാവ് പ്രതി രക്ഷപ്പെട്ടു; മുങ്ങിയത് വീട്ടിലെത്തിച്ചുള്ള തെളിവെടുപ്പിനിടെ, വ്യാപക തിരച്ചിൽ

#ന്യൂസ് ഡെസ്ക്
പ്രതീകാത്മക ചിത്രം | ഫോട്ടോ: മാതൃഭൂമി
പ്രതീകാത്മക ചിത്രം | ഫോട്ടോ: മാതൃഭൂമി

കോഴിക്കോട്: ഓമശ്ശേരിയിൽ എക്‌സൈസ് കസ്റ്റഡിയിലെടുത്ത പ്രതി കൈവിലങ്ങോടെ ഓടി രക്ഷപ്പെട്ടു. ഓമശ്ശേരി സ്വദേശി മുഹമ്മദ് ഫായിസാണ് ഇയാളുടെ വീട്ടിലെത്തി പരിശോധന നടത്തുന്നതിനിടെ എക്‌സൈസ് ഉദ്യോഗസ്ഥരുടെ കണ്ണ് വെട്ടിച്ച് മുങ്ങിയത്.

ചൊവ്വാഴ്ച രാത്രി വാഹനത്തിൽനിന്ന് കഞ്ചാവ് കണ്ടെത്തിയതിനെത്തുടർന്ന് പിടികൂടിയ മുഹമ്മദ് ഫായിസുമായി ബുധനാഴ്ച രാവിലെയാണ് എക്‌സൈസ് വീട്ടിലെത്തി പരിശോധന നടത്തിയത്. ഇതിനിടെയാണ് ഇയാൾ എക്സൈസിന്റെ പിടിയിൽനിന്ന് രക്ഷപ്പെട്ടത്.