തമിഴ്‌നാട്ടിൽനിന്ന് കേരളത്തിലേക്ക് ആനക്കൊമ്പ് കടത്താൻ ശ്രമം; നാലംഗ സംഘം പിടിയിൽ

#ന്യൂസ് ഡെസ്ക്
പിടിയിലായ പ്രതികള്‍
പിടിയിലായ പ്രതികള്‍

കുമളി: തമിഴ്നാട്ടിലെ തേനി ജില്ലയിലെ കമ്പത്തുനിന്ന് കേരളത്തിലേക്ക് ആനക്കൊമ്പുകൾ കടത്താൻ ശ്രമിച്ച നാലംഗ സംഘത്തെ വനംവകുപ്പ് അറസ്റ്റ് ചെയ്തു. കമ്പം മുത്തുരാമലിംഗ തേവർ സ്ട്രീറ്റിലെ കൃഷ്ണപ്രഭു (42), മധുര കൂടൽനഗർ അന്നമരാജ (53), മധുര സിക്കന്ദർ ചാവടി സ്ട്രീറ്റ് വാസുദേവൻ (53), ആനമലയൻപട്ടി വിജയൻ (42) എന്നിവരാണ് അറസ്റ്റിലായത്. ഇവരിൽനിന്ന് നാല് ആനക്കൊമ്പുകളും വാടകയ്ക്കെടുത്ത രണ്ട് ആഡംബര കാറുകളും കസ്റ്റഡിയിലെടുത്തു.

കമ്പം വെസ്റ്റ് ഫോറസ്റ്റ് റേഞ്ചർ ദീനദയാലന്റെ നേതൃത്വത്തിൽ കമ്പം ബൈപാസ് റോഡിൽ ചൊവ്വാഴ്ച നടത്തിയ വാഹന പരിശോധനയിലാണ് സംഘം പിടിയിലായത്. സംശയകരമായ സാഹചര്യത്തിൽ എത്തിയ രണ്ട് കാറുകൾ തടഞ്ഞുനിർത്തി പരിശോധിച്ചപ്പോഴാണ് വാഹനങ്ങളിൽ ഒളിപ്പിച്ച ആനക്കൊമ്പുകൾ കണ്ടെത്തിയത്.

കേരളത്തിലെ ആവശ്യക്കാർക്ക് വിൽപ്പന നടത്താനാണ് ആനക്കൊമ്പുകൾ കൊണ്ടുപോയതെന്ന് പ്രതികൾ മൊഴി നൽകി. സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചതായും പ്രതികളുടെ ഫോണുകൾ ഉൾപ്പെടെ കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുകയാണെന്നും വനംവകുപ്പ് അധികൃതർ അറിയിച്ചു.

Content Highlights: Four-member gang arrested by the forest department for smuggling elephant tusks., Tusks were being transported from Kambam, Theni district, to Kerala for sale., Four elephant tusks and two luxury cars used for trafficking were seized., A flash vehicle inspection on the Kambam bypass road led to the arrests.