വനിതാ സിവിൽ പോലീസ് ഓഫീസർ ദിവ്യശ്രീയുടെ കൊലപാതകം: വിധി ഇന്ന്

#ന്യൂസ് ഡെസ്ക്
പ്രതീകാത്മകചിത്രം | Photo: MBI
പ്രതീകാത്മകചിത്രം | Photo: MBI

തലശ്ശേരി (കണ്ണൂർ): വനിതാ സിവിൽ പോലീസ് ഓഫീസർ കരിവെള്ളൂരിലെ പി. ദിവ്യശ്രീയെ (38) ഭർത്താവ് രാജേഷ് പെട്രോൾ ഒഴിച്ച് വെട്ടിക്കൊലപ്പെടുത്തുകയും തടയാനെത്തിയ അച്ഛനെ കൊലപ്പെടുത്താൻ ശ്രമിക്കുകയുംചെയ്തെന്ന കേസിൽ ജില്ലാ സെഷൻസ് ജഡ്ജി കെ.ടി. നിസാർ അഹമ്മദ് ശനിയാഴ്ച വിധിപറയും.

കരിവെള്ളൂർ പലിയേരി കൊവ്വലിലെ പി. ദിവ്യശ്രീയെ 2024 നവംബർ 21-ന് വൈകീട്ട് വീട്ടിൽവെച്ചാണ് വെട്ടിക്കൊലപ്പെടുത്തിയത്. ദിവ്യശ്രീയുടെ ഭർത്താവ് കൊഴുമ്മൽ കോട്ടുർ പെരളത്തെ കെ. രാജേഷ് (41)ആണ് പ്രതി. ഇരുവരും അകന്ന് കഴിയുകയായിരുന്നു.

കാസർകോട് ചന്തേര പോലീസ് സ്റ്റേഷനിൽ ഉദ്യോഗസ്ഥയായ ദിവ്യശ്രീ സംഭവദിവസം രാത്രി ശബരിമലയിൽ സേവനത്തിന് പോകേണ്ടതായിരുന്നു. ഇവരുടെ വിവാഹമോചന പരാതി കണ്ണൂർ കുടുംബകോടതിയുടെ പരിഗണനയിലാണ്. വിവാഹമോചന കേസിൽ സംഭവദിവസം രാവിലെ ദിവ്യശ്രീ കോടതിയിൽ ഹാജരായി ബന്ധം തുടരാൻ താത്‌പര്യമില്ലെന്ന് പറഞ്ഞു. ഇതാണ് കൊലപാതകത്തിന് കാരണമായത്. വീട്ടുവരാന്തയിൽനിന്ന് പിടിച്ചിറക്കി മുറ്റത്തിട്ടും പിൻതുടർന്നും വെട്ടിക്കൊലപ്പെടുത്തിയെന്നാണ് കേസ്. പ്രതി നിലവിൽ ജുഡീഷ്യൽ കസ്റ്റഡിയിലാണ്.

Content Highlights: Verdict for the murder of Civil Police Officer P. Divyashree to be delivered by District Sessions Judge K.T. Nisar Ahmed., The incident occurred on November 21, 2024, at the victim's home in Karivellur., The accused, Rajesh, allegedly murdered his wife following a divorce dispute., The court case involves charges of murder and attempted murder of the victim's father.