സിനിമാ ചർച്ചയ്ക്ക് വിളിച്ച് മയക്കുമരുന്ന് നൽകി പീഡിപ്പിച്ചു; സംവിധായകൻ അറസ്റ്റിൽ

#ന്യൂസ് ഡെസ്ക്

മുംബൈ: നടിയെ പീഡിപ്പിച്ച കേസിൽ സിനിമാ സംവിധായകൻ അറസ്റ്റിൽ. 33-കാരിയായ നടിയുടെ പരാതിയിൽ ഷക്കീൽ നൂറാനി (73) എന്ന സംവിധായകനാണ് അറസ്റ്റിലായത്.

സിനിമ സംബന്ധിച്ച ചർച്ചയ്‌ക്കെന്നുപറഞ്ഞ് വിളിച്ചുവരുത്തുകയും മുംബൈയിലെ വീട്ടിൽവെച്ച് ലൈംഗീക പീഡനത്തിനിരയാക്കുകയും ചെയ്തെന്നാണ് കേസ്. മയക്കുമരുന്ന് നൽകി ഭീഷണിപ്പെടുത്തിയതായും പരാതിയിൽ പറയുന്നു. അറസ്റ്റ് ചെയ്ത പ്രതിയെ ഓഗസ്ത് 12 വരെ കസ്റ്റഡിയിൽവിട്ടു.

1999-ൽ പുറത്തിറങ്ങിയ ബഡേ ദിൽവാല, 2000-ൽ പുറത്തിറങ്ങിയ ജോരു കാ ഗുലാം എന്നീ സിനിമകളുടെ സംവിധായകനും നിർമാതാവും രചയിതാവുമാണ് ഷക്കീൽ നൂറാനി.

Content Highlights: Director and producer Shakeel Noorani arrested in Mumbai, 33-year-old actor filed a sexual assault complaint, Accused of drugging and threatening the victim at his home, Court remanded the accused in police custody until August 12