'ഒരു വീഡിയോ ലൈക്ക് ചെയ്തു'; ലോറി ഉടമ മനാഫിന് ഉഡുപ്പി പോലീസ് നേരിട്ടെത്തി നോട്ടീസ് നൽകി

manaf
manaf

കോഴിക്കോട്: ധർമസ്ഥല വെളിപ്പെടുത്തലുമായി ബന്ധപ്പെട്ടുള്ള വീഡിയോയ്ക്ക് ലൈക്ക് ചെയ്ത ലോറി ഉടമ മനാഫിന് ഉഡുപ്പി പോലീസിന്റെ നോട്ടീസ്. ഞായറാഴ്ച രാവിലെ ഉഡുപ്പി പോലീസ് നേരിട്ടെത്തിയാണ് നോട്ടീസ് നൽകിയത്.

മൂന്നുദിവസത്തിനുള്ളിൽ സ്‌റ്റേഷനിൽ ഹാജരാകണമെന്നാണ് നിർദേശിച്ചിട്ടുള്ളത്. സ്റ്റേഷനിൽ ഹാജരായി ജാമ്യം എടുക്കണമെന്നും അറിയിച്ചിട്ടുണ്ട്. മതസ്പർധവളർത്തൽ ഉൾപ്പെടെയുള്ള വകുപ്പുകളാണ് ചേർത്തിട്ടുള്ളതെന്നും ഒരു വീഡിയോ ലൈക്ക് ചെയ്തതാണ് ഇത്ര വിഷയമായതെന്നും മനാഫ് പറഞ്ഞു. ധർമസ്ഥലവിഷയത്തിൽ എസ്‌ഐടിക്കുമുന്നിൽ തിങ്കളാഴ്ച ഹാജരാകുമെന്ന് മനാഫ് അറിയിച്ചിരുന്നു. അതിനായി ഞായറാഴ്ച വൈകീട്ടോടെ കോഴിക്കോട്ടുനിന്ന് പുറപ്പെട്ടു.

Content Highlights: dharmasthala lorry driver manaf police notice