വീഡിയോകൾ കണ്ട് ആരാധനയായി, വിവാഹം കഴിക്കണമെന്നാവശ്യപ്പെട്ട് ഇൻഫ്ലുവൻസറുടെ വീട്ടിലെത്തി; യുവാവിനെ തല്ലിക്കൊന്നു

#ന്യൂസ് ഡെസ്ക്
പ്രതീകാത്മകചിത്രം | Photo: AFP
പ്രതീകാത്മകചിത്രം | Photo: AFP

ന്യൂഡൽഹി: സാമൂഹികമാധ്യമ താരമായ യുവതിയെ വിവാഹം കഴിക്കണമെന്നാവശ്യപ്പെട്ട് വീട്ടിൽ അതിക്രമിച്ചുകയറിയ യുവാവ് കുടുംബാംഗങ്ങളുടെയും അയൽവാസികളുടെയും മർദനമേറ്റ് മരിച്ചു. ചെന്നൈയിലെ സ്വകാര്യ കമ്പനിയിൽ ജോലിക്കാരനായ ഉത്തർപ്രദേശ് ഗാസിപുർ സ്വദേശി അഭിനവാണ് മരിച്ചത്.

സംഭവത്തിൽ യുവതിയുടെ പിതാവ് വീരേന്ദർ ബിഷ്ടിനെയും അയൽവാസിയെയും അറസ്റ്റുചെയ്തു. ഇൻസ്റ്റഗ്രാമിൽ ആറുലക്ഷത്തിലേറെ ഫോളോവേഴ്സുള്ള ഡൽഹി സ്വദേശിനി നേഹ ബിഷ്ടിന്റെ കിഴക്കൻ ഡൽഹിയിലെ മധുവിഹാറിലെ വീട്ടിൽ അഭിനവ് മദ്യലഹരിയിൽ അതിക്രമിച്ചു കയറിയെന്നാണ് പരാതി. പ്രകോപിതരായ നേഹയുടെ കുടുംബാംഗങ്ങളും അയൽവാസികളുംചേർന്ന് ക്രൂരമായി മർദിച്ചശേഷം പോലീസിൽ വിവരമറിയിച്ചു. പോലീസെത്തുമ്പോൾ മുതുകിലും വലതുകാലിലും ഗുരുതരമായി പരിക്കേറ്റ നിലയിലായിരുന്നു അഭിനവ്. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ നവംബർ 15-ന് മരിച്ചു.

നേഹയുടെ വീഡിയോകൾ സ്ഥിരമായി കണ്ടിരുന്ന അഭിനവിന് യുവതിയോട് കടുത്ത ആരാധനയും പ്രണയവും തോന്നിയിരുന്നതായി പോലീസ് അന്വേഷണത്തിൽ വ്യക്തമായി. ഏതാനും മാസങ്ങൾക്ക് മുൻപും ഇയാൾ നേഹയുടെ വീട്ടിലെത്തിയിരുന്നു. മറ്റൊരാളുമായി നേഹയുടെ വിവാഹം ഉറപ്പിച്ചതിലുള്ള നിരാശയാണ് അതിക്രമിച്ചുകടക്കാൻ പ്രേരിപ്പിച്ചതെന്ന് പോലീസ് പറഞ്ഞു.

Content Highlights: A UP native named Abhinav trespassed into Instagram influencer Neha Bisht's Delhi home., The influencer's father and neighbor severely beat him, leading to his death on November 15., Abhinav was infatuated with the influencer and upset over her upcoming marriage to someone else., Police have arrested the girl's father and a neighbor in connection with the incident.