മോര്‍ച്ചറിയില്‍ ശാരീരിക ബന്ധത്തിലേര്‍പ്പെട്ട് ജീവനക്കാര്‍; വീഡിയോ പ്രചരിച്ചതോടെ നടപടി

പ്രതീകാത്മകചിത്രം | PTI
പ്രതീകാത്മകചിത്രം | PTI

ലഖ്‌നൗ (യു.പി): ആശുപത്രി മോർച്ചറിക്കുള്ളിലെ ഫ്രീസർ റൂമിൽ ജീവനക്കാർ ഒരു സ്ത്രീയുമായി ശാരീരിക ബന്ധത്തിൽ ഏര്‍പ്പെടുന്നതിന്റെ വീഡിയോ പുറത്തുവന്നതോടെ  ആരോ​ഗ്യവകുപ്പ് അന്വേഷണ കമ്മിഷൻ രൂപവത്കരിച്ചു. ഉത്തർപ്രദേശിലെ നോയിഡയിലാണ് സംഭവം. 

സംഭവത്തിൽ മോര്‍ച്ചറിയിലെ ശുചീകരണ തൊഴിലാളിയായ ഷേർ സിങിനെ കഴിഞ്ഞദിവസം പോലീസ് അറസ്റ്റുചെയ്തിരുന്നു. ഒരു സ്ത്രീയും പുരുഷനും സ്ട്രെച്ചറിനു മുകളിൽ കിടക്കുന്നത് ഉൾപ്പെടെയുള്ള വീഡിയോ പുറത്തുവന്നിരുന്നു.  സമൂഹിക മാധ്യമങ്ങളിലടക്കം വീഡിയോ വ്യാപകമായി പ്രചരിക്കാൻ തുടങ്ങിയതോടെ ആരോ​ഗ്യവകുപ്പ് അധികൃതർ നൽകിയ പരാതിയിലാണ് പോലീസ് അന്വേഷണം നടത്തിയത്. ദൃശ്യങ്ങളിലുള്ളത് ഷേർ സിങ് ആണെന്ന് പോലീസിന് പിന്നീട് ബോധ്യമായി. വീഡിയോ ചിത്രീകരിച്ച മറ്റ് രണ്ട് ജീവനക്കാരേയും അറസ്റ്റുചെയ്തിട്ടുണ്ട്. 

അതേസമയം, വീഡിയോയിലുള്ള സ്ത്രീ ആരാണെന്ന് വെളിപ്പെടുത്തിയിട്ടില്ല. ഒരു മാസം മുൻപാണ് വീഡിയോ ചിത്രീകരിച്ചത് എന്നാണ് പോലീസ് നൽകുന്ന വിവരം. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. സമാനമായ കൂടുതൽ വീഡിയോ ചിത്രീകരിച്ചിട്ടുണ്ടോയെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. 

സുരക്ഷാ വീഴ്ച ഉണ്ടായെന്നും സി.സി.ടി.വി ക്യാമറകൾ ഉടൻ സ്ഥാപിക്കുമെന്നും നോയിഡ ചീഫ് മെഡിക്കൽ ഓഫീസർ സുനിൽ ശർമ അറിയിച്ചു. പ്രതിയായ ഷേർ സിങിനെ ജോലിയിൽനിന്ന് പിരിച്ചുവിട്ടതായും അദ്ദേഹം പറഞ്ഞു.  

Content Highlights: couple gets intimate in mortuary up