ചോറ്റാനിക്കരയിലെ അതിജീവിതയുടെ മരണം; അനൂപിനെതിരേ കൊലക്കുറ്റം ചുമത്താൻ സാധ്യതയില്ല,കസ്റ്റഡിയിൽ വാങ്ങും

ചോറ്റാനിക്കര (എറണാകുളം): ക്രൂരമര്‍ദനത്തിനിരയായി ചികിത്സയിലിരിക്കെ ചോറ്റാനിക്കരയില്‍ പോക്‌സോ കേസ് അതിജീവിത മരണപ്പെട്ട കേസില്‍ പ്രതി അനൂപിനെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് പോലീസ് തിങ്കളാഴ്ച കോടതിയില്‍ അപേക്ഷ നല്‍കും.
ചോറ്റാനിക്കര പോലീസ് അറസ്റ്റ് ചെയ്ത പ്രതി ഇപ്പോള്‍ റിമാന്‍ഡിലാണ്. കഴുത്തില്‍ കുരുക്കിട്ടതിന്റെ ഭാഗമായുള്ള പരിക്കാണ് മസ്തിഷ്‌കമരണ കാരണമെന്നാണ് പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. ഇതിനാല്‍ പെണ്‍കുട്ടിയുടെ മരണത്തില്‍ പ്രതിക്കെതിരേ കൊലക്കുറ്റം ചുമത്താന്‍ സാധ്യതയില്ല.
ഇക്കാര്യത്തില്‍ കൂടുതല്‍ നിയമോപദേശം തേടും. മനഃപൂര്‍വമായ നരഹത്യ കുറ്റമായിരിക്കും പ്രതിക്കെതിരേ ഇപ്പോള്‍ ചുമത്തുക. ഭാരതീയ ന്യായ സംഹിതയിലെ 105-ാം വകുപ്പ് ചുമത്തി പ്രതിക്കെതിരേ തിങ്കളാഴ്ച കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കാനാണ് പോലീസ് നീക്കം.
Content Highlights: chottanikkara pocso case survivor death case police seeks custody of anoop