റൗഡി മൊട്ട കൃഷ്ണനുമായി ബന്ധം? BSP നേതാവിന്റെ കൊലപാതകത്തിൽ സംവിധായകൻ നെൽസണിൻ്റെ ഭാര്യയെ ചോദ്യംചെയ്തു

കൊല്ലപ്പെട്ട ബി.എസ്.പി. നേതാവ് ആംസ്‌ട്രോങ്, സംവിധായകന്‍ നെല്‍സണിന്റെ ഭാര്യ മോനിഷ | Photo Courtesy: x.com/KollyCensor & instagram.com/monishanelson
കൊല്ലപ്പെട്ട ബി.എസ്.പി. നേതാവ് ആംസ്‌ട്രോങ്, സംവിധായകന്‍ നെല്‍സണിന്റെ ഭാര്യ മോനിഷ | Photo Courtesy: x.com/KollyCensor & instagram.com/monishanelson

ചെന്നൈ: ബി.എസ്.പി. സംസ്ഥാന പ്രസിഡന്റ് കെ. ആംസ്ട്രോങിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് സിനിമ സംവിധായകന്‍ നെല്‍സണിന്റെ ഭാര്യ മോനിഷയെ ചോദ്യം ചെയ്തു. കേസില്‍ തേടിവരുന്ന മൊട്ട കൃഷ്ണന്‍ എന്ന റൗഡിയുമായി ബന്ധമുണ്ടെന്ന സംശയത്തെ തുടര്‍ന്നാണ് സി.ബി.സി.ഐ.ഡി. ചോദ്യംചെയ്തത്.

കേസില്‍ പ്രധാന പ്രതികളില്‍ ഒരാളെന്ന് കരുതപ്പെടുന്ന സമ്പോ സെന്തിലിന്റെ കൂട്ടാളിയായ കൃഷ്ണന്‍ വിദേശത്തേക്ക് കടന്നുവെന്ന് വിവരം.

വിദേശത്തേക്ക് പോകുന്നതിന് മുന്‍പ് മോനിഷയുമായി കൃഷ്ണന്‍ ഫോണില്‍ സംസാരിച്ചുവെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു ചോദ്യം ചെയ്യല്‍.

നെല്‍സണെയും ചോദ്യം ചെയ്യുമെന്ന് സൂചനയുണ്ട്. ആംസ്ട്രോങ് കൊലക്കേസില്‍ ഇതുവരെ 24 പേര്‍ അറസ്റ്റിലായിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം കൊല്ലപ്പെട്ട റൗഡി ആര്‍ക്കോട് സുരേഷിന്റെ ഭാര്യ പോര്‍ക്കൊടിയെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു.

Content Highlights: bsp leader k amstrong murder case director nelson wife interrogated by police