ഏറ്റുമാനൂരിൽ ബ്രൗൺഷുഗറുമായി അന്യസംസ്ഥാന തൊഴിലാളി പിടിയിൽ

കോട്ടയം: ഏറ്റുമാനൂരിൽ ബ്രൗൺഷുഗറുമായി അന്യസംസ്ഥാന തൊഴിലാളി പിടിയിൽ. പശ്ചിമബംഗാൾ ഉത്തർ ദിനജ്പുർ സ്വദേശി ഇല്യാസ് അലി (35) ആണ് പിടിയിലായത്. പ്രാവട്ടം ഭാഗത്തുനിന്നാണ് പോലീസ് ഇയാളെ പിടികൂടിയത്. 4.5 ഗ്രാം ബ്രൗൺഷുഗർ ഇയാളിൽനിന്ന് പിടിച്ചെടുത്തു.
ഇക്കഴിഞ്ഞ ശനിയാഴ്ച വെെകിട്ട് പട്രോളിങ്ങിനിടെ പോലീസ് ജീപ്പ് കണ്ട് പരിഭ്രമിച്ച് ഓടിരക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ പിന്തുടർന്ന് നടത്തിയ പരിശോധനയിലാണ് ഇയാളിൽനിന്ന് വിൽപ്പനയ്ക്ക് കെെവശം സൂക്ഷിച്ച ബ്രൗൺ ഷുഗർ പിടിച്ചെടുത്തത്. ബ്രൗൺഷുഗർ വിൽപ്പന നടത്തി സമ്പാദിച്ച പണവും മൊബെെൽ ഫോണും ഇയാളിൽനിന്ന് പിടിച്ചെടുത്തിട്ടുണ്ട്.
ഏറ്റുമാനൂർ എസ്എച്ച്ഒ അൻസലിന്റെ നേതൃത്വത്തിൽ സബ് ഇൻസ്‌പെക്ടർ അഖിൽദേവ്, വിനോദ്, സിവിൽ പോലീസ് ഓഫീസർമാരായ അനീഷ്, സൈഫുദീൻ, സെബാസ്റ്റ്യൻ, എച്ച്.ജി. സാബു എന്നിവരാണ് അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നത്.
Content Highlights: brown sugar caught from other state worker in ettumanoor