അർജുൻ ആയങ്കിയുടെ കാർ കണ്ണൂരിൽ ഉപേക്ഷിച്ച നിലയിൽ; തിരച്ചിൽ ശക്തമാക്കി പോലീസ്

കണ്ണൂർ: അർജുൻ ആയങ്കിയുടെ കാർ കണ്ടെത്തി. ഒളിവിൽപോകാൻ ഉപയോഗിച്ച കാറാണ് പോലീസ് കണ്ടെത്തിയത്. കണ്ണൂർ പനങ്കാവിൽ ഉപേക്ഷിച്ച നിലയിലായിരുന്നു കാർ. അർജുന്റെ ഭാര്യയുടെ പേരിലുള്ളതാണ് വാഹനം.
പോലീസിനെ വെല്ലുവിളിച്ച് ഒളിവിൽക്കഴിയുന്ന ആയങ്കിയ്ക്കുവേണ്ടി സംസ്ഥാന വ്യാപക തിരച്ചിലാണ് നടത്തുന്നത്. കഴിഞ്ഞ ദിവസം തൃശ്ശൂരിൽ ആയങ്കി ഉണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല.
അയൽസംസ്ഥാനത്തേക്ക് കടന്നിട്ടുണ്ടാകാമെന്ന കണക്കുകൂട്ടലിൽ തിരച്ചിൽ മറ്റു സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിച്ചിട്ടുണ്ട്. എടപ്പാളിൽ അർജുൻ ആയങ്കി എത്തിയതിന്റെ സിസിടിവി ദൃശ്യങ്ങൾ നേരത്തെ പുറത്തുവന്നിരുന്നു. ഒളിവിൽ പോകാൻ സഹായിച്ച സുഹൃത്തുക്കളേയും ആയങ്കിയുടെ സഹോദരനേയും പോലീസ് കഴിഞ്ഞ ദിവസങ്ങളിൽ കസ്റ്റഡിയിൽ എടുത്തിരുന്നു. ഇവരെ ചോദ്യംചെയ്തുവരികയാണ്.
Content Highlights: Police seized the car used by Arjun Ayanki to abscond., The vehicle was found abandoned in Panankavu, Kannur., The car is registered under Arjun Ayanki's wife's name., Statewide manhunt is ongoing with operations expanded to neighboring states., Associates and the suspect's brother are currently under police custody for questioning.