സ്വർണത്തെ തോൽപ്പിക്കാൻ ആവില്ല മക്കളേ, അതൊരു വികാരമാണ് !

സ്വർണത്തെ തോൽപ്പിക്കാൻ ആവില്ല മക്കളേ. അതിന് ശ്രമിച്ചിട്ടുണ്ട്. പലരും പലവട്ടം. അങ്കമുറ കൊണ്ടും ആയുധബലം കൊണ്ടും സ്വർണത്തെ തോൽപ്പിക്കാനോ സ്വർണത്തോടുള്ള നമ്മുടെ ഭ്രമം കുറപ്പിക്കാനോ ആണായി പിറന്നവർ ആരുമില്ല. ഇനിയിപ്പോ പുരഞ്ജയമായി തുടങ്ങി സൗഭദ്രമാണെ് തോന്നിക്കുന്ന പഴയ ആ പുത്തൂരം അടവുമായിട്ടോ പരിചക്ക് മണ്ണുവാരി കണ്ണിലെറിഞ്ഞു ചതിക്കുന്ന കുറുപ്പന്മാരുടെ പുതിയ അടവുമായിട്ടോ ആരേലും പുതുതായി വന്നിട്ടും കാര്യമുണ്ടെന്ന് തോന്നുന്നില്ല.
പണ്ടിങ്ങനെ പലരും ശ്രമിച്ചപ്പോൾ ചെറുബാല്യം വിടാത്ത കുട്ടികളുടെ കളിയാണെന്നു കരുതി സ്വർണച്ചേകവർ തൊടുക്കാൻ കൂട്ടുനിന്നിട്ടുണ്ട്. പന്തിപ്പഴുത് കണ്ടപ്പോഴൊക്കെ പരിചയ്ക്ക് വെട്ടി ഒഴിഞ്ഞിട്ടുണ്ട്. എന്നാൽ, അതൊന്നും സ്വർണത്തെ പിടിച്ചുകെട്ടാനിറങ്ങിയവർക്ക് മനസിലാക്കാനുള്ള പഠിപ്പുപോലും ഇല്ലായിരുന്നു. കാരണം സ്വർണം വെറുമൊരു ലോഹമല്ല; അത് മനുഷ്യരുടെ കൂട്ടായ ഭ്രമത്തിന്റെ തിളങ്ങുന്ന രൂപമാണ്.
Content Highlights: Gold transcends its role as a metal, serving as a social, emotional, and financial safety net for Indian families., Financial products like mutual funds or stocks fail to replicate the 'pride of ownership' that physical gold offers., Despite government efforts to push paper gold (Sovereign Gold Bonds), the demand for physical jewelry remains unshakable in 2026., Gold serves as a form of family insurance, providing psychological security during economic volatility., The 'Gold USP' in India is its dual purpose as a status symbol and a liquid asset.