അന്ന് പള്ളിയില്‍ കയറാതെ പോയിരുന്നെങ്കില്‍...! നിലംപൊത്തിയ ആ വിമാനത്തില്‍ യേശുദാസും ഉണ്ടാവുമായിരുന്നു

യേശുദാസിനും പ്രഭക്കുമൊപ്പം തമ്പി ആന്റണിയുടെ മക്കള്‍ കായല്‍(മകന്‍), സന്ധ്യ, നദി  മരുമകന്‍ റോയ് മാത്യു, പേരക്കുട്ടി ദിയമോള്‍
യേശുദാസിനും പ്രഭക്കുമൊപ്പം തമ്പി ആന്റണിയുടെ മക്കള്‍ കായല്‍(മകന്‍), സന്ധ്യ, നദി മരുമകന്‍ റോയ് മാത്യു, പേരക്കുട്ടി ദിയമോള്‍

ഗാനഗന്ധര്‍വന്‍ യേശുദാസിനൊപ്പം മൂന്നു ദിവസം പങ്കിടുക, മനസ്സുതുറന്നു സംസാരിക്കുക, തിരിച്ചറിവ് നേടുക. ഇതൊരു ചെറിയ കാര്യമല്ല. ആ മഹത് വ്യക്തിയുടെ കാലത്ത് ജീവിച്ചിരിക്കുന്നതുതന്നെ ഭാഗ്യമായി കരുതുന്ന സംഗീതപ്രേമികള്‍ക്ക് അങ്ങനെയേ ചിന്തിക്കാനാവൂ. എല്ലാം ഒരു സ്വപ്നംപോലെ സംഭവിച്ചു. അത്രയ്ക്ക് ആനന്ദകരമായിരുന്നു ആ ദിവസങ്ങള്‍. എല്ലാം മറ്റുള്ളവര്‍ ചെയ്തുകൊടുക്കണമെന്ന് വിചാരിക്കുന്ന സിനിമക്കാര്‍ക്ക് ഒപ്പമായിരുന്നു ഞാന്‍ അധികസമയവും ചെലവഴിച്ചിരുന്നത്. അവരില്‍നിന്ന് എത്രയോ വ്യത്യസ്തന്‍, ആരിലുമുയരത്തില്‍ നില്‍ക്കുന്ന ഗാനഗന്ധര്‍വന്‍! 

രാവിലെ അടുക്കളയില്‍വന്ന് സ്വന്തമായി ഭക്ഷണമെടുത്ത് കഴിക്കും. അമേരിക്കയില്‍ ജീവിക്കണമെന്നാഗ്രഹിക്കുന്ന ഏതൊരാളും മനസ്സിലാക്കേണ്ട പ്രാഥമികപാഠം. എല്ലാം മറ്റുള്ളവരെക്കൊണ്ട് ചെയ്യിച്ചു പഠിച്ചവര്‍ക്ക് അമേരിക്കന്‍ ജീവിതം വമ്പന്‍ പരാജയമായിരിക്കും! കഴിയുന്നതും ഒരു കാര്യത്തിനും മറ്റുള്ളവരെ ബുദ്ധിമുട്ടിക്കാതിരിക്കുന്നതാണ് യേശുദാസിന്റെ ശൈലി. എല്ലാറ്റിനും ഉണ്ടൊരു സ്വയംപര്യാപ്തത. അതുകൊണ്ടുകൂടിയാവണം അദ്ദേഹം അമേരിക്കയിലേക്ക് ചേക്കേറിയത്. നാട്ടിലാണെങ്കില്‍ കാലില്‍ വീഴാനും അനുഗ്രഹം വാങ്ങാനും എല്ലായിടത്തും തിരക്കായിരിക്കും. അതിലൊക്കെ ദാസേട്ടനു സന്തോഷവുമുണ്ട്. പക്ഷേ, ആ സ്‌നേഹം സ്വതന്ത്രജീവിതത്തെ ബാധിക്കുമ്പോഴാണ് പ്രശ്‌നങ്ങള്‍ ഉടലെടുക്കുന്നത്. 

Content Highlights: swapnangalkkum cinemakkum idayil Thampi Antony column

Continue reading