തമ്മില്‍ കണ്ടപ്പോള്‍ 'ലൗ അറ്റ് ഫസ്റ്റ് സൈറ്റ്' എന്ന് പറയുന്നപോലെ അതങ്ങു സംഭവിച്ചു

തമ്പി ആന്റണിയും ഭാര്യ പ്രേമയും പെണ്ണുകാണല്‍ ചടങ്ങില്‍ നിന്ന്
തമ്പി ആന്റണിയും ഭാര്യ പ്രേമയും പെണ്ണുകാണല്‍ ചടങ്ങില്‍ നിന്ന്

'അമേരിക്ക, അമേരിക്ക'. ഇതൊരു പഴയ മലയാളം സിനിമയുടെ പേരാണ്. അമേരിക്കന്‍ ജീവിതത്തെപ്പറ്റി പറയുന്ന ആദ്യ സിനിമ ഇതാണെന്നു തോന്നുന്നു. അതൊക്കെ സിനിമയില്‍. യാഥാര്‍ത്ഥ്യത്തിലേക്ക് ഒന്നെത്തിനോക്കാം. 

ആദ്യമാദ്യം അമേരിക്കയിലേക്കു കുടിയേറിയവരിലധികവും പഞ്ചാബികളായ കൃഷിക്കാരായിരുന്നു. കാലിഫോര്‍ണിയയില്‍ അവരില്‍ ഭൂരിപക്ഷവും തിങ്ങിപ്പാര്‍ക്കുന്ന ഒരു സിറ്റിയുണ്ട്: യുബാ സിറ്റി. അതൊരു പഞ്ചാബി ഗ്രാമമാണെന്നേ ഇപ്പോഴും അവിടെച്ചെന്നാല്‍ തോന്നുകയുള്ളൂ. ആദ്യകാല കുടിയേറ്റക്കാരില്‍ ഇംഗ്ലീഷറിയാത്തവര്‍ ഇപ്പോഴുമുണ്ടെന്നത് അവിശ്വസനീയമായിത്തോന്നാം. എന്നാല്‍, അവരുടെ രണ്ടാമത്തെയും മൂന്നാമത്തെയും തലമുറകള്‍ പഠിച്ചു മിടുക്കരായി. അവര്‍ ഡോക്ടര്‍മാരും എന്‍ജിനീയര്‍മാരും ശാസ്ത്രജ്ഞരുമൊക്കെയായി അമേരിക്കയുടെ പല ഭാഗങ്ങളിലായി സ്ഥിരതാമസമാക്കിയിരിക്കുന്നു. 

Content Highlights: swapnangalkkum cinemakkum idayil Thampi Antony column

Continue reading