ജോസഫ് സാര്‍ ടീച്ചറുടെ കൈയില്‍ കടലാസ് കൊടുക്കുന്നത് കണ്ടു, ഓര്‍മയില്‍ ആദ്യം കണ്ട പ്രണയം അതായിരുന്നു

ലീല മഹല്‍ ഓഡിറ്റോറിയം, തമ്പി ആന്റണി
ലീല മഹല്‍ ഓഡിറ്റോറിയം, തമ്പി ആന്റണി

ന്റെയോര്‍മയിലെ ആദ്യത്തെ സിനിമ തീയേറ്റര്‍, പൊന്‍കുന്നത്തെ ദാസനാണ്. അറുപതുകളില്‍ ഞാനും ചേട്ടനും അനിയനും പഠിച്ചിരുന്നത് പൊന്‍കുന്നത്തെ സേക്രഡ് ഹാര്‍ട്ട് എലിമെന്ററി സ്‌കൂളിലാണ്. ദാസന്‍ തീയേറ്ററിനു തൊട്ടടുത്തുള്ള പഴയൊരു കെട്ടിടത്തിലായിരുന്നു അപ്പന്റെയും കൂട്ടുകാരുടെയും ചീട്ടുകളി ക്ലബ്ബ്. മിക്ക വെള്ളിയാഴ്ചകളിലും ഞങ്ങളെ തീയേറ്ററിലിരുത്തിയിട്ടാണ് അപ്പന്‍ ക്ലബ്ബ് ഹൗസിലേക്കു പോകുന്നത്. അങ്ങനെ എത്ര സിനിമകള്‍ കണ്ടിട്ടുണ്ടെന്നുള്ളതിനു കണക്കില്ല. അക്കാലത്ത് മലയാളം സിനിമകള്‍ കുറവായിരുന്നതുകൊണ്ട് അധികവും തമിഴ്, ഇംഗ്ലീഷ് സിനിമകളാണ് കണ്ടിരുന്നത്. എം.ജി ആറിന്റെയും ശിവാജി ഗണേശന്റെയും സിനിമകള്‍ കണ്ടുതുടങ്ങിയതന്നാണ്. 

ദാസന്‍കുടുംബത്തിന്റെ ചരിത്രം പൊന്‍കുന്നത്തിന്റെ വളര്‍ച്ചയുടെയും ചരിത്രമായിരുന്നു. പിന്നീടത് ഇരുളടഞ്ഞതായി. നാല്‍പ്പതുകളില്‍ 47 ട്രക്കുകളുള്ള വന്‍കമ്പനിയുടെ ഉടമസ്ഥനായിരുന്നു ദാസന്‍ അന്തോണിച്ചേട്ടന്‍. ദാസന്‍ തീയേറ്റര്‍ ഉദ്ഘാടനത്തിന് ട്രാവന്‍കൂര്‍ സിസ്റ്റേഴ്‌സ് എന്നു പേരുകേട്ട നര്‍ത്തകിമാരെ കൊണ്ടുവന്ന് നൃത്തം ചെയ്യിച്ചതായി കേട്ടിട്ടുണ്ട്. അവരാണ് പില്‍ക്കാലത്തു സിനിമാതാരങ്ങളായ ലളിത-പത്മിനി-രാഗിണിമാര്‍. 

Content Highlights: swapnangalkkum cinemakkum idayil Thampi Antony column

Continue reading