ആ പ്രതി നിരപരാധിയാണെന്ന് പറയുന്നവര്‍ ഒറ്റയ്ക്കിരിക്കുമ്പോള്‍ അവനെ വീട്ടില്‍ കയറ്റാന്‍ തയ്യാറാകുമോ?

സന്ധ്യാരാഗം
#ബി. സന്ധ്യ
ബി.സന്ധ്യ കേസന്വേഷണത്തിനിടെ. Photo: mathrubhumi archives
ബി.സന്ധ്യ കേസന്വേഷണത്തിനിടെ. Photo: mathrubhumi archives

ല്ല് കൊത്താനുണ്ടോ കല്ല്... നീണ്ട വിളി കേട്ട് കൊച്ചു സന്ധ്യ കൗതുകത്തോടെ മുറ്റത്തിറങ്ങി നോക്കി. ചിറ്റ പറഞ്ഞു: `മോളേ പരിചയമില്ലാത്ത ഇത്തരം ആള്‍ക്കാര്‍ വിളിച്ചാല്‍ ഇറങ്ങിപ്പോകരുത്. അവര്‍ ചിലപ്പോള്‍ പിള്ളേരെ പിടുത്തക്കാരായിരിക്കാം. എല്ലാവരുമല്ല കേട്ടോ. പക്ഷേ ആരാണെന്നു നമുക്കു തിരിച്ചറിയാന്‍ കഴിയില്ല. കുപ്പിയും പാട്ടയും പെറുക്കാനായി വരുന്ന ചിലരുടെ കയ്യില്‍ വലിയ ചാക്കില്ലേ? പിള്ളേരെ അതിലിട്ട് അവരങ്ങു കൊണ്ടു പോകും'.
`ഇല്ല ചിറ്റേ, ഞാനിറങ്ങിയൊന്നും പോണില്ല'-ഞാൻ പറഞ്ഞു.
മനസ്സില്‍ അപ്പോള്‍ തോളില്‍ ചാക്കുമായി വീട്ടിലെത്തുന്ന പേപ്പര്‍ കച്ചവടക്കാരന്റെ രൂപം നിറഞ്ഞു. രാത്രി ഉറങ്ങാന്‍ കിടക്കുമ്പോള്‍ അച്ഛനോടു ചോദിച്ചു:
`അച്ഛാ പഴയ പേപ്പര്‍ വാങ്ങാന്‍ വരുന്ന മാമന്റെ തോളില്‍ ചാക്കുണ്ടല്ലോ. മോളെ കിട്ടിയാല്‍ പിടിച്ചോണ്ടു പോകുവോ?' അച്ഛന്‍ ചിരിച്ചു. 'ഇല്ല മോളേ, അതു നമ്മുടെ കോയയല്ലേ. അച്ഛന് എത്രയോ വര്‍ഷമായി അറിയാം. മോള് പേടിക്കണ്ട'.
സന്തോഷമായി. വീട്ടിലെത്തിയാല്‍ മാമന്‍ പല്ലില്ലാത്ത മോണ കാട്ടി ചിരിക്കാറുണ്ട്. മോളും ചിരിക്കും. എന്നിട്ട് കൈയില്‍ പിടിച്ച് പേപ്പര്‍ തൂക്കുന്ന തുലാസില്‍ പഴയ പേപ്പര്‍ ശ്രദ്ധാപൂര്‍വ്വം വച്ച് തൂക്കുന്ന അത്ഭുതം നോക്കിയിരിക്കും. മാമന്റെ രണ്ടു കാലിലും മന്താണ്. ഏന്തി വലിഞ്ഞ് ചാക്കുകെട്ടുമെടുത്ത് ചിരിയോടെ പടിയിറങ്ങും. ഇഷ്ടമുളള ആ വരവില്‍ പേടിക്കാനില്ലെന്നറിഞ്ഞ സന്തോഷം മനസില്‍ നിറച്ചു അന്നുറങ്ങി. 

`പിളേളരെ പിടിത്തക്കാര്‍' കുട്ടികള്‍ ജനിച്ചു വീഴുന്ന ആശുപത്രി മുതല്‍ വീട്ടുമുറ്റവും സ്‌ക്കൂള്‍ പരിസരവുമുള്‍പ്പെടെ പലയിടത്തും ഉണ്ടെന്നുളള യാഥാര്‍ഥ്യം പോലീസിനേയും പൊതുജനങ്ങളേയും ജാഗരൂകരാക്കുന്നു. തെരുവില്‍ തെണ്ടാന്‍ വിധിക്കപ്പെട്ട കുട്ടികളെ കാണുന്നതാണ് എന്നെ ഏറ്റവുമധികം വേദനിപ്പിക്കുന്ന ഒരു കാഴ്ച. സുരക്ഷിതമായ താമസസ്ഥലമില്ലാത്ത കുട്ടികളെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു കൊന്നുതളളിയ കേസുകള്‍ മനഃസാക്ഷിയുളള പോലീസുദ്യോഗസ്ഥരെ സംബന്ധിച്ചിടത്തോളം ഏറ്റവും വേദനപ്പെടുത്തുന്നതാണ്. ഇത്തരം കേസുകള്‍ എത്രയും പെട്ടെന്ന് അന്വേഷിച്ച് പ്രതികളെ നിയമത്തിനു മുന്‍പില്‍ കൊണ്ടുവരാന്‍ പ്രൊഫഷണല്‍ പോലീസ് എന്തു ത്യാഗവും സഹിക്കും. പ്രൊഫഷണലായി ഇത്തരം കേസുകള്‍ കൈകാര്യം ചെയ്യുന്ന പോലീസ് ടീമുകള്‍ ഉളളതു കൊണ്ടാണ് ഇത്തരം കുറ്റവാളികള്‍ നിയമത്തിനു മുന്‍പിലെത്തുന്നതും പലര്‍ക്കും തൂക്കുകയര്‍ വരെ ലഭിക്കുന്നതും.

Content Highlights: b sandhya ips, murder case, kerala police

Continue reading