ഗ്യാസ് ടർബൈൻ റിസർച്ചിൽ അപ്രന്റിസ്; 150 ഒഴിവുകള്‍

പ്രതീകാത്മക ചിത്രം | Photo:gettyimages.in
പ്രതീകാത്മക ചിത്രം | Photo:gettyimages.in

ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്മെന്റ് ഓർഗനൈസേഷനു കീഴിൽ ബെംഗളൂരുവിലെ സി.വി. രാമൻ നഗറിലുള്ള ഗ്യാസ് ടർബൈൻ റിസർച്ച് എസ്റ്റാബ്ലിഷ്‌മെന്റിൽ 150 അപ്രന്റിസ് ഒഴിവ്. റെഗുലറായി പഠിച്ചവർക്കാണ് അപേക്ഷിക്കാൻ അവസരം.

വിശദവിവരങ്ങൾക്കും അപേക്ഷിക്കാനുമായി www.drdo.gov.in കാണുക. അപേക്ഷിക്കുന്നതിനുമുമ്പായി എൻജിനിയറിങ് ബിരുദക്കാർ www.mhrdnats.gov.in-ലും ഐ.ടി.ഐ. യോഗ്യതയുള്ളവർ www.apprenticeshipindia.org യിലും രജിസ്റ്റർ ചെയ്തിരിക്കണം. അവസാന തീയതി: മാർച്ച് 14.

Content Highlights: aprentice vaccancy in gas turbine research