കേന്ദ്ര സർവീസിൽ 450 ഒഴിവുകൾ; ഇന്ത്യൻ നേവിയിൽ 275 ഓഫീസർമാർ; ഈ ആഴ്ചയിലെ പ്രധാന തൊഴിൽ വാർത്തകൾ

പ്രതീകാത്മക ചിത്രം | Photo: Canva
പ്രതീകാത്മക ചിത്രം | Photo: Canva

കേന്ദ്രസർക്കാർ സർവീസിലെ 450 ഒഴിവുകളിലേക്ക് യൂണിയൻ പബ്ലിക് സർവീസ് കമ്മിഷൻ (യു.പി.എസ്.സി.) മുഖേന ഇപ്പോൾ അപേക്ഷിക്കാം. വിവിധ വകുപ്പുകളിലും സ്ഥാപനങ്ങളിലുമുള്ള 54 തസ്തികളിലേക്കാണ് വിജ്ഞാപനം.

ഇന്ത്യൻ നേവിയിൽ ഓഫീസർമാരുടെ 275 ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചതാണ് ഈയാഴ്ചയിലെ മറ്റൊരു പ്രധാന തൊഴിൽ വിജ്ഞാപനം. 2027 ജൂണിൽ ഏഴിമലയിൽ പരിശീലനം ആരംഭിക്കുന്ന ബാച്ചിലേക്കാണ് തിരഞ്ഞെടുപ്പ്. റെയിൽവേയിൽ സെക്ഷൻ കൺട്രോളർമാരുടെ 119 ഒഴിവിലേക്കും ന്യൂ ഇന്ത്യ അഷ്വറൻസിലെ 550 അപ്രന്റീസ് ഒഴിവുകളിലേക്കും വിജ്ഞാപനമായിട്ടുണ്ട്. ഈയാഴ്ചയിലെ മാതൃഭൂമി തൊഴിൽവാർത്തയിൽ ഇവയുൾപ്പെടെ നിരവധി തൊഴിലവസരങ്ങളുടെ വിശദവിവരങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

2026 സെപ്റ്റംബറിൽ കേരള പി.എസ്.സി. നടത്തുന്ന പരീക്ഷകളുടെ വിവരങ്ങളും തൊഴിൽവാർത്തയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കെ-ടെറ്റ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവർക്കായുള്ള പരിശീലനം ഈ ലക്കത്തിൽ ആരംഭിച്ചിട്ടുണ്ട്. ജൂലായ് 18, ഓഗസ്റ്റ് 01 തീയതികളിലായി നടക്കുന്ന കമ്പനി/ കോർപ്പറേഷൻ ലാസ്റ്റ് ഗ്രേഡ് പരീക്ഷക്കായി രണ്ട് മോക് ടെസ്റ്റുകളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. കൂടാതെ ഫയർ ആൻഡ് റസ്‌ക്യൂ ഓഫീസർ (ട്രെയിനി), അസിസ്റ്റന്റ് എൻജിനീയർ (സിവിൽ) എന്നീ പരീക്ഷകൾക്കുള്ള മോക് ടെസ്റ്റും അസിസ്റ്റന്റ് മെയിൻസ് പരീക്ഷയുടെ പരിശീലനവും ഉണ്ട്.

മലയാളം സർവകലാശാലയിലെ കോഴ്‌സുകളുടെ സാധ്യതയും വൈസ് ചാൻസലർ ഡോ. സി.ആർ. പ്രസാദുമായുള്ള അഭിമുഖവും ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതോടൊപ്പം കേരളത്തിലും പുറത്തുമുള്ള മറ്റു പുതിയ കോഴ്‌സുകൾ, സർവീസ് സംബന്ധമായ വാർത്തകൾ, പി.എസ്.സി. സംബന്ധമായ സംശയങ്ങളും അവയ്ക്കുള്ള മറുപടിയും തുടങ്ങി ഉദ്യോഗാർഥികൾക്ക് ആവശ്യമായ ഒട്ടേറെ വിവരങ്ങളും തൊഴിൽവാർത്തയിൽ വായിക്കാം.
മാതൃഭൂമി തൊഴിൽവാർത്തയുടെ വരിക്കാരാവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക: https://digital.mathrubhumi.com/

Content Highlights: The latest edition of Mathrubhumi Thozhilvartha features crucial employment notifications including 450 UPSC vacancies, 275 Indian Navy officer posts, 119 Railway jobs, and exclusive Kerala PSC mock tests for upcoming September 2026 examinations.